For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പൊരുതി നേടി ആഴ്‌സണല്‍, വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാതെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ എവര്‍ട്ടനെ മുട്ടുകുത്തിച്ച് ആഴ്‌സണല്‍. സ്വന്തം തട്ടകത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളിനാണ് ആഴ്‌സണലിന്റെ ജയം. ആദ്യ മിനുട്ടില്‍ത്തന്നെ കാല്‍വര്‍ട്ട് ലെവിന്‍ എവര്‍ട്ടനെ മുന്നിലെത്തിച്ചു. തുടക്കത്തിലെ തിരിച്ചടിയില്‍ അല്‍പ്പമൊന്ന് പതറിയെങ്കിലും 27ാം മിനുട്ടില്‍ എഡ്വേര്‍ഡിന്റെ ഗോളില്‍ ആഴ്‌സണല്‍ സമനില പിടിച്ചു. 33ാം മിനുട്ടില്‍ ഔബ്‌മെയാങ് ആഴ്‌സണലിന് ലീഡ് നേടിക്കൊടുത്തെങ്കിലും ആദ്യ പകുതിയുടെ അധിക സമയത്ത് റിച്ചാര്‍ലിസണിന്റെ ഗോളിലൂടെ എവര്‍ട്ടന്‍ ഒപ്പമെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിക്കോളാസ് പെപ്പെയുടെ അസിസ്റ്റില്‍ ഔബ്‌മെയാങ്ങാണ് ആഴ്‌സണലിന്റെ വിജയ ഗോള്‍ നേടിയത്. പന്തടക്കത്തില്‍ 51 ശതമാനം മുന്നിട്ട് നില്‍ക്കാന്‍ ആഴ്‌സണലിനായെങ്കിലും 17 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ എവര്‍ട്ടന്‍ കൈയടി നേടി. സീസണിലെ എട്ടാം ജയം നേടിയ ആഴ്‌സണല്‍ 37 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ്. 36 പോയിന്റുള്ള എവര്‍ട്ടന്‍ 11ാമതും.

manchesterunited

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. സ്വന്തം കാണികള്‍ക്ക് മുന്നിലായിരുന്നു സോള്‍ഷെയറിന്റെ ശിഷ്യന്മാരുടെ ഉജ്ജ്വല ജയം. 42ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന്റെ അക്കൗണ്ട് തുറന്നു. 58ാം മിനുട്ടില്‍ അന്തോണി മാര്‍ഷ്യല്‍ യുണൈറ്റഡിന്റെ ലീഡുയര്‍ത്തിയപ്പോള്‍ 75ാം മിനുട്ടില്‍ മാസന്‍ ഗ്രീന്‍വുഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

കളിക്കണക്കിലും ഏറെ മുന്നിലായിരുന്നു ചെകുത്താന്‍നിര. 58 ശതമാനം പന്തടക്കിവെച്ച് 21 തവണയാണ് യുണൈറ്റഡ് ഗോള്‍ശ്രമം നടത്തിയത്. 41 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും 24 പോയിന്റുള്ള വാറ്റ്‌ഫോര്‍ഡ് തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട് 19ാം സ്ഥാനത്തുമാണ്.നോര്‍വിച്ചിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വോള്‍വ്‌സ് വിജയിച്ചു. ഡിയോഗോ ജോറ്റ (19,30) ഇരട്ട ഗോള്‍ നേടിയപ്പോള്‍ 50ാം മിനുട്ടില്‍ റൗള്‍ ജിമിനെസും വോള്‍വ്‌സിനായി വലകുലുക്കി.

Story first published: Monday, February 24, 2020, 10:56 [IST]
Other articles published on Feb 24, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+