Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്: ഇന്റര്‍മിലാനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

സിംഗപ്പൂര്‍: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ഇന്റര്‍മിലാനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡിന്റെ ജയം. അന്റോണിയോ കോന്റെ,സോള്‍ഷെയര്‍ എന്നീ പരിശീലകര്‍ നേര്‍ക്കുനേര്‍ മത്സരത്തില്‍ ആവേശകരമായ വിജയമായിരുന്നു ചുവന്ന ചെകുത്താന്മാര്‍ നേടിയെടുത്തത്.76ാം മിനുട്ടില്‍ യുവതാരം ഗ്രീന്‍വുഡാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്.4-2-3-1 ഫോര്‍മേഷനിലാണ് യുണൈറ്റഡിനെ സോള്‍ഷെയര്‍ കളത്തിലിറക്കിയത്.

അന്തോണി മാര്‍ഷ്യല്‍ പടനയിച്ചപ്പോള്‍ ലിംഗാര്‍ഡ്,റാഷ്‌ഫോര്‍ഡ്,ജെയിംസ്,പോഗ്ബ,മാറ്റിക്,ലൂക്ക് ഷാ,ലിന്‍ഡിലോഫ്,തുവാന്‍സീബ,വാന്‍ ബിസേക്ക എന്നിവര്‍ക്കാണ് ആദ്യ ഇലവനില്‍ സോള്‍ഷെയര്‍ അവസരം നല്‍കിയത്. ഇന്റര്‍മിലാനിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹം നിലനില്‍ക്കുന്ന ലുക്കാക്കുവിന് സോള്‍ഷെയര്‍ അവസരം നല്‍കിയില്ല.പന്തടക്കത്തില്‍ 61 ശതമാനം മുന്നിട്ട് നിന്ന യുണൈറ്റഡ് 21 തവണയാണ് ഗോള്‍ശ്രമം നടത്തിയത്.

manchesterunitedvsintermilan

അന്റോണിയോ കോന്റെ പരിശീലനച്ചുമതലയേറ്റെടുത്ത ശേഷമുള്ള ഇന്ററിന്റെ ആദ്യ വമ്പന്‍ മത്സരമായിരുന്നു ഇത്.3-5-2 ഫോര്‍മേഷനിലാണ് ഇന്ററിനെ കോന്റെ വിന്യസിച്ചത്.ലോങ്കോസ,എസ്‌പോസിറ്റോ എന്നിവരെ മുന്‍നിരയില്‍ അണിനിരത്തിയാണ് ഇന്റര്‍ ഇറങ്ങിയത്.പുതിയ സീസണിന് മുന്നോടിയായി പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല ഇന്റര്‍ പുറത്തെടുത്തത്. ഇക്കാര്‍ഡിയെ നിലനിര്‍ത്തില്ലെന്ന് കോന്റെ വ്യക്തമാക്കിക്കഴിഞ്ഞതിനാല്‍ മികച്ച സ്‌ട്രൈക്കര്‍മാരെ ടീമില്‍ എത്തിക്കേണ്ടത് ഇന്ററിന് അത്യാവശ്യമാണ്. മറ്റൊരു സൗഹൃദ മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡ് ജര്‍മന്‍ ക്ലബ്ബ് ബയേര്‍ ലെവര്‍ക്കൂസനെ തോല്‍പ്പിച്ചു.ഒന്നിനെതിരേ രണ്ട് ഗോളിനാണ് വാറ്റ്‌ഫോര്‍ഡിന്റെ ജയം.

Story first published: Sunday, July 21, 2019, 9:41 [IST]
Other articles published on Jul 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+