വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പുതുവര്‍ഷം... പുത്തന്‍ യുനൈറ്റഡ്, എവര്‍ട്ടനെ തകര്‍ത്തു, ചെമ്പടയും മുന്നോട്ട്

പോയിന്‍റ് പട്ടികയില്‍ യുനൈറ്റഡ് രണ്ടാംസ്ഥാനത്ത് തിരിച്ചെത്തി

By Manu

ലണ്ടന്‍: 2017ന്റെ അവസാനം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടെങ്കിലും പുതുവര്‍ഷം ഇവയെല്ലാം മറന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയത്തിലേക്ക് മാര്‍ച്ച് ചെയ്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് യുനൈറ്റഡ് ജയം കൊയ്തത്. ലീഗിലെ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ജയിക്കാന്‍ കഴിയാതിരുന്ന ഡെവിള്‍സ് ഇത്തവണ എവര്‍ട്ടനെ 2-0ന് തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു.

ഇംഗ്ലണ്ടിലെ ബിഗ് ഫോറില്‍പ്പെട്ട മറ്റൊരു ടീമായ ലിവര്‍പൂളും ജയത്തോടെ തന്നെ 2018നെ സ്വാഗതം ചെയ്തു. ബേണ്‍ലിയെയാണ് എവേ മല്‍സരത്തില്‍ ചെമ്പട ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്.

രണ്ടു ഗോളും രണ്ടാംപകുതിയില്‍

രണ്ടു ഗോളും രണ്ടാംപകുതിയില്‍

എവര്‍ട്ടന്റെ മൈതാനമായ ഗുഡിന്‍സണ്‍ പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ രണ്ടാംപകുതിയിലായിരുന്നു യുനൈറ്റഡിന്റെ രണ്ടു ഗോളും. അത്യുജ്ജ്വല പ്രകടനമാണ് രണ്ടാംപകുതിയില്‍ ഡെവിള്‍സ് കാഴ്ചവച്ചത്.
51ാം മിനിറ്റില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്റണി മര്‍ഷ്യാലിന്റെ മനോഹരമായ ഗോളിലൂടെയാണ് യുനൈറ്റഡ് അക്കൗണ്ട് തുറന്നത്. പോള്‍ പോഗ്ബയുടെ മനോഹരമായ പാസ് മര്‍ഷ്യാല്‍ ഗോളിക്കു മുകളിലൂടെ വലയിലേക്ക് ഉതിര്‍ക്കുകയായിരുന്നു. 81ാം മിനിറ്റില്‍ ജെസ്സി ലിന്‍ഗാര്‍ഡിന്റെ ഗോളില്‍ യുനൈറ്റഡ് വിജയമുറപ്പിച്ചു. ഇടതുവിങിലൂടെ ചാട്ടുളി കണക്കെ എവര്‍ട്ടന്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഓടിക്കയറിയ ലിന്‍ഗാര്‍ഡ് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെയാണ് വലകുലുക്കിയത്.

ലുക്കാക്കുവില്ലാതെ യുനൈറ്റഡ്

ലുക്കാക്കുവില്ലാതെ യുനൈറ്റഡ്

മുന്‍ എവര്‍ട്ടന്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു പരിക്കു മൂലം പുറത്തായതിനാല്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ മര്‍ഷ്യാലിനായിരുന്നു യുനൈററ്റഡിന്റെ ആക്രമണങ്ങളുടെ ചുമതല. ലുക്കാക്കുവിന്റെ അഭാവം നികത്തുന്ന പ്രകടനമാണ് മര്‍ഷ്യാല്‍ കളിയില്‍ കാഴ്ചവച്ചത്.
സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായ ലുക്കാക്കുവിന് തലയ്‌ക്കേറ്റ പരിക്കാണ് തിരിച്ചടിയായത്. വെറ്ററന്‍ സ്‌ട്രൈക്കല്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചും പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ മര്‍ഷ്യാലിന് പ്ലെയിങ് ഇലവനില്‍ തന്നെ നറുക്ക് വീഴുകയായിരുന്നു.

റൂണിയുടെ തിരിച്ചുവരവ്

റൂണിയുടെ തിരിച്ചുവരവ്

അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മല്‍സരം നഷ്ടമായ യുനൈറ്റഡിന്റെ മുന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി എവര്‍ട്ടന്‍ നിരയില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. ആദ്യപകുതിയില്‍ ചില മുന്നേറ്റങ്ങളിലൂടെ യുനൈറ്റഡിനെ പ്രതിരോധത്തിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
എന്നാല്‍ രണ്ടാംപകുതിയില്‍ യുനൈറ്റഡ് കത്തിക്കയറുകയായിരുന്നു. തന്റെ യഥാര്‍ഥ ഫോമിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍ താരം പോള്‍ പോഗ്ബയായിരുന്നു യുനൈറ്റഡിന്റെ മുന്നേറ്റങ്ങള്‍ക്കു ചരടുവലിച്ചത്.

രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു

രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു

ലീഗില്‍ തുടര്‍ച്ചയായ മൂന്നു സമനിലകളെ തുടര്‍ന്ന് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട യുനൈറ്റഡ് എവര്‍ട്ടനെതിരേ നേടിയ ജയത്തോടെ രണ്ടാംസ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. 47 പോയിന്റാണ് യുനൈറ്റഡിന്റെ അക്കൗണ്ടിലുള്ളത്. ഒരു മല്‍സരം കുറച്ചു കളിച്ച ചെല്‍സി രണ്ടു പോയിന്റ് പിന്നിലായി മൂന്നാമതുണ്ട്.
59 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്.

ഇഞ്ചുറിടൈം ഗോളില്‍ ലിവര്‍പൂള്‍

ഇഞ്ചുറിടൈം ഗോളില്‍ ലിവര്‍പൂള്‍

ബേണ്‍ലിക്കെതിരായ കളിയില്‍ സമനിലയ്ക്ക് അരികില്‍ നിന്നാണ് ലിവര്‍പൂള്‍ ജയത്തിലേക്കു പൊരുതിക്കയറിയത്. 61ാം മിനിറ്റില്‍ സാദിയോ മാനെയുടെ ഗോളില്‍ ചെമ്പട അക്കൗണ്ട് തുറന്നിരുന്നു. 87ാം മിനിറ്റില്‍ ജൊഹാന്‍ ഗുഡ്മുണ്ട്‌സണ്‍ ബേണ്‍ലിയുടെ ഗോള്‍ മടക്കിയതോടെ കളി 1-1ന് സമനിലയില്‍ കലാശിക്കുമെന്ന പ്രതീതിയുണ്ടായി. എന്നാല്‍ ഇഞ്ചുറിടൈമില്‍ റാഗ്നനര്‍ ക്‌ളാവന്‍ നേടിയ ഗോളില്‍ ലിവര്‍പൂള്‍ ത്രസിപ്പിക്കുന്ന ജയം പിടിച്ചെടുക്കുകയായിരുന്നു.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി 3-0ന് ഹഡേഴ്‌സ്ഫീല്‍ഡിനെയും ന്യൂകാസില്‍ യുനൈറ്റഡ് 1-0ന് സ്റ്റോക്ക് സിറ്റിയെയും തോല്‍പ്പിച്ചു.

Story first published: Tuesday, January 2, 2018, 9:53 [IST]
Other articles published on Jan 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X