ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ ഉജ്വല വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ചെല്‍സിയെ വീഴ്ത്തിയത്. ഇതോടെ ലീഗില്‍ ഇത്തവണ നാലാം സ്ഥാനത്തെത്താനുള്ള ചെല്‍സിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. 26 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 41 പോയന്റുമായി ചെല്‍സി നാലാം സ്ഥാനത്താണ്. 41 പോയന്റുമായി ടോട്ടനവും 40 പോയന്റുമായി ഷെഫീല്‍ഡും 38 പോയന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡും തൊട്ടുപിറകിലുണ്ട്.
ഐ ലീഗ്: ഇന്ത്യന്‍ ആരോസിനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍
സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ ചെല്‍സിക്കായിരുന്നു മത്സരത്തില്‍ ആധിപത്യം. ഗോളാക്രമണത്തിലും ചെല്‍സി മുന്നിട്ടുനിന്നു. എന്നാല്‍, കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത യുണൈറ്റഡ് ജയം സ്വന്തമാക്കുകയായിരുന്നു. ആന്റണി മാര്‍ഷ്യല്‍(45), ഹാരി മിഗ്വിയര്(66) എന്നിരാണ് യുണൈറ്റഡിന്റെ സ്കോറര്‍മാര്‍. മുന്നേറ്റനിരയുടെ പരാജയം ഒരിക്കല്‍ക്കൂടി ചെല്‍സിക്ക് വിനയായി.
ലോക സീരീസ്: ഇന്ത്യ ലെജന്‍ഡ്സ് ടീം പ്രഖ്യാപിച്ചു, സച്ചിനൊപ്പം ഈ സൂപ്പര്‍ താരങ്ങളും
ഇറ്റാലിയന്‍ സീരി എ യില്‍ മിലാന് ജയം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിന് ടൊറിനോയേയാണ് പരാജയപ്പെടുത്തിയത്. 25 മിനിറ്റില്‍ ആന്റി റെബിക്ക് ആണ് ഗോള്‍ സ്കോറര്‍. 24 കളിയില്‍ നിന്നും 35 പോയന്റുള്ള മിലാന് എട്ടാം സ്ഥാനത്താണ്. ലീഗില്‍ 24 കളികളില്‍നിന്നും 57 പോയന്റുള്ള യുവന്റസ് ആണ് ഒന്നാം സ്ഥാനത്ത്. 56 പോയന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തും 54 പോയന്റുമായി ഇന്റര്മിലാന് മൂന്നാം സ്ഥാനത്തുമാണ്.