വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബെയ്‌ലും എറിക്‌സണുമല്ല; വെയ്ല്‍സ് യുവതാരത്തെ ടീമിലെത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ അവസാന സീസണില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ ക്ലബ്ബുകളിലൊന്നായിരുന്നു മാഞ്ചസ്റ്റര്‍ യുണെറ്റഡ്. ജോസ് മൊറീഞ്ഞോയുടെ പടിയിറക്കവും സോള്‍ഷെയറിന്റെ കടന്നുവരവും പോള്‍ പോഗ്ബയുടെ വിവാദങ്ങളുമെല്ലാം ചേര്‍ന്നപ്പോള്‍ ആറാം സ്ഥാനക്കാരായി ചുവന്ന ചെകുത്താന്മാര്‍ക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു. തിരിച്ചടികള്‍ മറന്ന് പുതിയ സീസണില്‍ അടിമുടി മാറി പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇതിന്റെ ഭാഗമായി റയല്‍ മാഡ്രിഡില്‍ നിന്ന് ഗാരത് ബെയ്‌ലിനെയും ടോട്ടനത്തില്‍ നിന്ന് ക്രിസ്റ്റിയന്‍ എറികസ്‌ണെയും യുണൈറ്റഡ് ടീമിലെത്തിക്കുമെന്ന തരത്തില്‍ ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് സീനിയര്‍ താരങ്ങളെ തഴഞ്ഞ് വെയ്ല്‍സ് യുവതാരവുമായി യുണൈറ്റഡ് കരാറിലെത്തിയിരിക്കുകയാണ്.

manchester-united

21കാരനായ ഡാനിയല്‍ ജെയിംസിനെയാണ് ഈ സീസണിലെ ആദ്യ കരാറിലൂടെ യുണൈറ്റഡ് ടീമിലെത്തിച്ചത്. 17 ദശലക്ഷം യൂറോയ്ക്ക് അഞ്ച് വര്‍ഷത്തേക്കാണ് താരത്തിന്റെ കരാര്‍. വിങറായ താരം 2016മുതല്‍ സ്വാന്‍സിയ സിറ്റിക്കുവേണ്ടിയാണ് കളിക്കുന്നത്. ക്ലബ്ബിനുവേണ്ടി 33 മത്സരങ്ങളില്‍ നിന്ന് നാല് ഗോളും അദ്ദേഹം സ്വന്തം പേരിലാക്കി. വെയ്ല്‍സ് ദേശീയ ടീമിലും അരങ്ങേറ്റം കുറിച്ച അദ്ദേഹം നാല് മത്സരത്തില്‍ നിന്ന് ഒരു ഗോളും നേടി.

''ജീവിതത്തിലെ റ്റേവും മനോഹരമായ നിമിഷങ്ങളിലൊന്നായാണ് ഇതിനെ കാണുന്നത്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനെ ആത്മവിശ്വാസത്തോടെയാണ് കാണുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ലീഗാണ് പ്രീമിയര്‍ ലീഗ്. എന്നപ്പോലൊരു യുവതാരത്തിന് കരിയര്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യമായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. സോള്‍ഷെയറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷം''-ഡാനിയല്‍ ജെയിംസ് പറഞ്ഞു.

മുന്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ആരോണ്‍ ഹ്യൂസ് ബൂട്ടഴിച്ചു മുന്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ആരോണ്‍ ഹ്യൂസ് ബൂട്ടഴിച്ചു

ഡാനിയലിനെ ടീമിലെത്തിച്ചതോടെ മറ്റൊരു കാര്യം കൂടി സോള്‍ഷെയര്‍ സൂചിപ്പിക്കുന്നു. സീനിയര്‍ താരങ്ങളെ വലിയ പ്രതിഫലത്തില്‍ ടീമിലെത്തിക്കുന്നതിലുപരിയായി മികച്ച യുവ താരങ്ങളെ ടീമിലെത്തിക്കാനാണ് സോള്‍ഷെയര്‍ ലക്ഷ്യമിടുന്നത്. നിലവിലെ താരങ്ങളായ റോമലു ലുക്കാക്കുവും പോള്‍ പോഗ്ബയും അടുത്ത സീസണിലും ക്ലബ്ബിനൊപ്പമുണ്ടാകുമെന്ന തരത്തിലും അദ്ദേഹം സൂചന നല്‍കി.

Story first published: Thursday, June 13, 2019, 9:11 [IST]
Other articles published on Jun 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X