ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ജയം. ബൗണ്മൗതിനെതിരെ ഇഞ്ചുറി ടൈമിലാണ് മാഞ്ചസ്റ്റര്‍ സിറ്റി മത്സരം സ്വന്തമാക്കിയത് (2-1). മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. സ്വാന്‍സി,ന്യൂകാസില്‍ ക്ലബ്ബുകളും ജയംകണ്ടു.
പതിമൂന്നാം മിനുട്ടില്‍ ഡാനിയല്‍സിന്റെ ഗോളില്‍ ലീഡെടുത്ത ബൗണ്മൗതിനെ ഇരുപത്തൊന്നാം മിനുട്ടില്‍ സിറ്റി ഒപ്പം പിടിച്ചു. ജീസസാണ് സ്കോര്‍ ചെയ്തത്. റഹീം സ്റ്റെര്‍ലിംഗ് തൊണ്ണൂറ്റിയേഴാം മിനുട്ടില്‍ വിജയഗോള്‍ നേടി. തൊട്ടടുത്ത മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് സ്റ്റെര്‍ലിംഗ് പുറത്തായി. ഹോം മാച്ചില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തുണച്ചത് രണ്ടാം പകുതിയില്‍ മാര്‍കസ് റാഷ്ഫോഡും ഫെലെയ്നിയും നേടിയ ഗോളുകളാണ്.
മൂന്ന് കളിയും ജയിച്ച മാഞ്ചസ്റ്റര്‍ ഒമ്പത് പോയിന്റോടെ ഒന്നാം സ്ഥാനത്ത്. ഹഡില്‍സ്ഫീല്‍ഡ് ഏഴ് പോയിന്റോടെ രണ്ടാമതും മാഞ്ചസ്റ്റര്‍ സിറ്റി ഏഴ് പോയിന്റോടെ മൂ്ന്നാം സ്ഥാനത്തും.
ഗോള്‍ നില...
ബൗണ്മൗത് 1-2 മാഞ്ചസ്റ്റര്‍ സിറ്റി
ക്രിസ്റ്റല്‍ പാലസ് 0-2 സ്വാന്‍സി
ഹഡില്‍സ്ഫീല്‍ഡ് 0-0 സതംപ്ടണ്‍
ന്യൂകാസില്‍ 3-0 വെസ്റ്റ്ഹാം
വാട്ഫോഡ് 0-0 ബ്രൈറ്റണ്
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0 ലെസ്റ്റര്‍