വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിലക്കിനുശേഷം ആദ്യ കളിക്കിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

മാഞ്ചസ്റ്റര്‍: രണ്ടുവര്‍ഷത്തെ യുവേഫാ വിലക്ക് പ്രഖ്യാപിച്ചശേഷം ആദ്യ കളിക്കിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ 2-0ത്തിനാണ് സിറ്റി തോല്‍പ്പിച്ചത്. യൂവേഫാ ടൂര്‍ണമെന്റുകളില്‍ സിറ്റിക്ക് രണ്ട് വര്‍ഷത്തെ വിലക്ക് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവേഫ പ്രഖ്യാപിച്ചത്. ജയിച്ചെങ്കിലും പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനേക്കാള്‍ ഏറെ പിന്നിലാണ് രണ്ടാംസ്ഥാനക്കാരായ സിറ്റി. ലിവര്‍പൂളിന് 26 കളിയില്‍നിന്നും 76 പോയന്റുണ്ട്. 54 പോയന്റുമായാണ് സിറ്റി രണ്ടാം സ്ഥാനത്തുള്ളത്.

വെസ്റ്റ്ഹാം യുണൈറ്റഡിന് ഒരവസരം പോലും നല്‍കാതെയായിരുന്നു സിറ്റിയുടെ കളി. മത്സരത്തിന്‍രെ 78 ശതമാനവും പന്തടക്കം കാട്ടിയ ചാമ്പ്യന്മാര്‍ 20 തവണയാണ് ഗോള്‍ശ്രമം നടത്തിയത്. റോഡ്രിഗോ(30), കെവിന്‍ ഡി ബ്രുയിന്‍(62) എന്നിവര്‍ ഗോള്‍ നേടി. മത്സരത്തിന്റെ തുടക്കംമുതല്‍ പ്രതിരോധത്തില്‍മാത്രം ശ്രദ്ധയൂന്നിയ വെസ്റ്റ്ഹാമിന് ഒരുതവണപോലും ഗോളിനടുത്തെത്താനായില്ല.

ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനത്തെ തോല്‍പ്പിച്ച് ലെയ്പ്‌സിഗ്; വലന്‍സിയയ്ക്കും തോല്‍വിചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനത്തെ തോല്‍പ്പിച്ച് ലെയ്പ്‌സിഗ്; വലന്‍സിയയ്ക്കും തോല്‍വി

manchestercityvswestham

മത്സരത്തിലുടനീളം ആരോധകര്‍ രോഷാകുലരായി കാണപ്പെട്ടു. യുവേഫ വിലക്കിനെതിരെ ശാന്തരാകണമെന്ന് പെപ് ഗാര്‍ഡിയോള കളിക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു. കളിയില്‍ മാത്രം ശ്രദ്ധിക്കാനാണ് ഗാര്‍ഡിയോളയുടെ നിര്‍ദ്ദേശം. അതേസമയം, യുവേഫയെ കോടതിയില്‍വെച്ച് കാണാമെന്ന് ആരാധകര്‍ വെല്ലുവിളിച്ചു. യുവേഫയ്‌ക്കെതിരെ പ്രത്യേക ഗാനം ആലപിച്ചാണ് ആരാധകര്‍ ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

Story first published: Thursday, February 20, 2020, 11:06 [IST]
Other articles published on Feb 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X