ലണ്ടന്‍: പുതിയ സീസണ് ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജേതാക്കളായി. ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് സിറ്റി കിരീടം നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
12-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങിലൂടെ സിറ്റിയാണ് ആദ്യ സ്കോര്‍ ചെയ്തത്. സിറ്റി കിരീടത്തിലേക്ക് കുതിക്കവെ 77-ാം മിനിറ്റില്‍ ഡിഫന്‍ഡറായ മാറ്റിപിലൂടെ ലിവര്‍പൂള്‍ സമനില കണ്ടെത്തി. ഇതോടെ അവസാന 10 മിനിറ്റില്‍ വിജയഗോളിനായി ഇരു ടീമുകളും വാശിയേറിയ പോരാട്ടത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇഞ്ചുറി ടൈമില്‍ മുഹമ്മദ് സലയ്ക്ക് ഒരു സുവരാണവസരം ലഭിച്ചെങ്കിലും ഡിഫന്‍ഡര്‍ കെയ്ന്‍ വാള്‍ക്കര്‍ നടത്തിയ ഗോള്‍ലൈന്‍ സേവ് സിറ്റിയുടെ രക്ഷയ്ക്കെത്തി.
ടി20യിലെ കിങായി കോലി, റെയ്നയുടെ കസേര തെറിച്ചു... ഇനി രോഹിത്തിന്റെ ഊഴം
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലിവര്‍പൂള്‍ താരം വൈനാള്ഡിന്റെ കിക്ക് സിറ്റി ഗോള്‍കീപ്പര്‍ ബ്രാവോ രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും മാഞ്ചസ്റ്റര്‍ സിറ്റി തന്നെയായിരുന്നു കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം നേടിയത്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരും എഫ്എ കപ്പ് ചാമ്പ്യന്മാരും തമ്മിലാണ് കമ്മ്യൂണിറ്റി ഷീല്‍ഡിനായി ഏറ്റുമുട്ടാറുള്ളത്. കഴിഞ്ഞ സീസണില്‍ രണ്ട് കിരീടവും സിറ്റി നേടിയതോടെ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തിയ ലിവര്‍പൂള്‍ എതിരാളികളാകുകയായിരുന്നു.