Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലയണല്‍ മെസ്സിക്കായി വലവിരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി, കൂടുമാറ്റ ശ്രമങ്ങള്‍ സജീവം: റിപ്പോര്‍ട്ട്

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലെ ബയേണ്‍ മ്യൂണിക്കിനോടുള്ള നാണംകെട്ട തോല്‍വിക്ക് പിന്നാലെ ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ സജീവമാണ്. ബാഴ്‌സലോണയുമായി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് നില്‍ക്കുകയാണ് നിലവില്‍ മെസ്സി. ഇതിനിടെ പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മെസ്സിയെ നോട്ടമിട്ട് രംഗത്തുണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇഎസ്പിഎന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സിറ്റി നേരിട്ടിരുന്ന വിലക്ക് കഴിഞ്ഞിടെ യുവേഫ നീക്കിയിരുന്നു. ഇതോടെ മെസ്സിക്കായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിലവിലെ പരിശീലകനും മുന്‍ ബാഴ്‌സലോണ പരിശീലകനുമായിരുന്ന പെപ് ഗാര്‍ഡിയോള മെസ്സിക്കായി സജീവമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഗാര്‍ഡിയോള ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗാര്‍ഡിയോള നിഷേധിച്ചിരുന്നു. എന്നാല്‍ മെസ്സിയെ സ്വന്തമാക്കാന്‍ സിറ്റി ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇപ്പോള്‍ അത് പറയാന്‍ സാധിക്കില്ലെന്നാണ് ഗാര്‍ഡിയോള മറുപടി നല്‍കിയത്.

ഗാര്‍ഡിയോളയുമായി മെസ്സിക്കുള്ള മികച്ച സൗഹൃദം അദ്ദേഹത്തെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിക്കാനുള്ള സാധ്യത കൂടുതലാണ്. അര്‍ജന്റീനയിലെ മെസ്സിയുടെ സഹതാരം സെര്‍ജിയോ അഗ്യൂറോയും സിറ്റിയുടെ ഭാഗമാണ്. മെസ്സിയെ സ്വന്തമാക്കാന്‍ പെപിന് ആഗ്രഹമുണ്ടെങ്കിലും നല്‍കേണ്ടി വരുന്ന ഉയര്‍ന്ന തുകയാണ് തീരുമാനത്തെ പുനര്‍ചിന്തിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മെസ്സിയെ വിട്ടുകിട്ടാന്‍ 700 മില്യണ്‍ യൂറോ ബാഴ്‌സലോണയ്ക്ക് നല്‍കേണ്ടി വരും. ഇത്രയും പണം മുടക്കി ടീമിലെത്തിക്കാന്‍ സിറ്റിക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. മെസ്സിയെ ബാഴ്‌സലോണയില്‍ത്തന്നെ തുടരുമെന്ന് ക്ലബ്ബ് പ്രസിഡന്റ് പറയുമ്പോഴും മാനേജ്‌മെന്റുമായി മെസ്സിക്കുള്ള അഭിപ്രായ ഭിന്നത രൂക്ഷമാണ്. മികച്ച താരങ്ങളും പരിശീലകരും ഒപ്പമില്ലാത്തതാണ് ബാഴ്‌സയുടെ പ്രശ്‌നം. നെയ്മറെ തിരികെയെത്തിക്കണമെന്ന മെസ്സിയുടെ ആവിശ്യം ബാഴ്‌സലോണ പരിഗണിച്ചില്ല.

messi

കൂടാതെ ലോക്ഡൗണ്‍ സമയത്ത് പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി മെസ്സിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ സുവാരസിനോട് ക്ലബ്ബ് വിടാന്‍ ബാഴ്‌സ ആവിശ്യപ്പെട്ടുവെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ മെസ്സിയുടെ കൂടുമാറ്റ സാധ്യതയും സജീവമാണ്. ഇതിനിടെ മെസ്സിയെ പിഎസ്ജിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പരിശീലകന്‍ തോമസ് ടച്ചല്‍ കഴിഞ്ഞിടെ അഭിപ്രായപ്പെട്ടിരുന്നു. നെയ്മര്‍,ഇക്കാര്‍ഡി,എംബാപ്പെ തുടങ്ങിയവര്‍ അണിനിരക്കുന്ന പിഎസ്ജിയിലേക്ക് മെസ്സി കൂടുമാറുന്നത് കാണാന്‍ ആരാധകരും ആഗ്രഹിക്കുന്നു. എന്നാല്‍ വലിയ പ്രതിഫലം നല്‍കി നെയ്മറെയും എംബാപ്പയേയും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പിഎസ്ജിക്ക് മെസ്സിയുടെ ഉയര്‍ന്ന പ്രതിഫലം കൂടി താങ്ങാന്‍ ശേഷിയുണ്ടാകാനിടയില്ല. എന്തായാലും മെസ്സിയുടെ കൂടുമാറ്റം നടന്നാല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ അത് ചരിത്രമാകുമെന്നുറപ്പ്.

Story first published: Tuesday, August 25, 2020, 15:50 [IST]
Other articles published on Aug 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+