For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുണൈറ്റഡിനെ സിറ്റി തകര്‍ത്തു

By Soorya Chandran

മാഞ്ചസ്റ്റര്‍: പരമ്പരാഗത വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം.

അര്‍ജന്റീനക്കാരന്‍ സ്‌ട്രൈക്കര്‍ സെര്‍ജി അഗ്വേറോ ആയിരുന്നു സിറ്റിയുടെ കുന്തമുന. രണ്ട് ഗോളുകളാണ് അഗ്വേറോ നേടിയത്. 16-ാം മിനിട്ടിലായിരുന്നു അഗ്വേറോയുടെ കാലില്‍ നിന്ന് ആദ്യ ഗോള്‍ പിറന്നത്. ഇടവേളക്ക് മുമ്പ് തന്നെ സിറ്റി തങ്ങുടെ നാല് ഗോളുകളും അടിച്ച് തീര്‍ത്തിരുന്നു. അഞ്ച് മിനിട്ടിനുള്ളിലാണ് മൂന്ന് ഗോളുകള്‍ പിറന്നത്.

Manchester City

ഈ വിജയത്തോടെ ലീഗില്‍ സിറ്റിയുടെ സ്ഥാനം മൂന്നാമതായി. യുണൈറ്റഡിന്റെ സ്ഥാനം എട്ടാമതായി.

87-ാം മിനിട്ടിലാണ് യുണൈറ്റഡിന് ആശ്വാസ ഗോള്‍ നേടാനായത്. വെയ്ന്‍ റൂണിയാണ് യുണൈറ്റഡിന് വേണ്ടി ഗോള്‍ അടിച്ചത്. മാഞ്ചസ്റ്റര്‍ ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ബഹുമതി ഇതോടെ റൂണിക്ക് സ്വന്തമായി. 11 ഗോളുകള്‍.

സിറ്റിക്ക് രണ്ട് മത്സരങ്ങളിലായി ഇപ്പോള്‍ ഏഴ് ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ വിക്ടോറിയ പ്ലസെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു. അടുത്ത മത്സരത്തില്‍ 2013 സെപ്റ്റംബര്‍ 28 ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ബ്രോമിനെ നേരിടും.

Story first published: Monday, September 23, 2013, 14:57 [IST]
Other articles published on Sep 23, 2013
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+