വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വിലക്ക്: അപ്പീലുമായി മാഞ്ചസ്റ്റര്‍ സിറ്റി കോടതിയില്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ യുവേഫ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ കോടതിയെ സമീപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനിലാണ് (സിഎഎസ്) മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമായും വിലക്ക് നീക്കുക എന്നതാണ് സിറ്റിയുടെ ഉദ്ദേശം. അടുത്ത രണ്ട് സീസണില്‍ വിലക്കും 2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ)ആണ് സിറ്റിക്ക് പിഴ വിധിച്ചത്. ഫിനാഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ തെറ്റിച്ചതിനായിരുന്നു സിറ്റിക്കെതിരേ നടപടി സ്വീകരിച്ചത്.

2018ല്‍ സിറ്റിയുടെ പണമിടപാടുകളെ സംബന്ധിച്ചുള്ള രേഖകള്‍ ജര്‍മന്‍ മാസികയായ ദെര്‍ സ്പീഗര്‍ പുറത്തുവിട്ടിരുന്നു. പിന്നീട് യുവേഫ നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക കണക്കുകളില്‍ യുവേഫയെ സിറ്റി തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ചാണ് നടപടി സ്വീകരിച്ചത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച പണം ഇരട്ടിയായി കണക്കുകളില്‍ കാണിച്ച് സോഷ്‌സ് ഇല്ലാത്ത പണത്തിന്റെ കണക്കുകള്‍ സിറ്റി മറച്ചുവെച്ചു. ഇതുപ്രകാരം ക്ലബ്ബിന്റെ വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ഇടപാട് നടത്താന്‍ ക്ലബ്ബിനായി. യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ കടക്കെണിയിലായതോടെ സാമ്പത്തിക അച്ചടക്കമുണ്ടാക്കാന്‍ 2009ലാണ് യുവേഫ എഫ്എഫ്പിയെ ക്ലബ്ബുകളെ നിയമിച്ചത്.

manchestercity

മരിയ ഷറപ്പോവ വിരമിക്കുന്നു, വിട പറയുന്നത് ടെന്നീസ് കോര്‍ട്ടിലെ റാണിമരിയ ഷറപ്പോവ വിരമിക്കുന്നു, വിട പറയുന്നത് ടെന്നീസ് കോര്‍ട്ടിലെ റാണി

വിലക്കിന് പിന്നാലെ തന്നെ നിയമപരമായി മുന്നോട്ട് പോകുമെന്ന് സിറ്റി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഏകപക്ഷീയമായ നിലപാടാണ് യുവേഫയുടേതെന്നും യുവേഫ തന്നെ അന്വേഷിച്ച് അവര്‍ തന്നെ വിധി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇത് അപ്രതീക്ഷിതമല്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു. 2008 മുതല്‍ അബുദാബി രാജ കുടുംബാംഗമായ ഷെയ്ഖ് മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ള അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് സിറ്റിയുടെ ഉടമകള്‍. അവസാന രണ്ട് സീസണിലും പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായിരുന്ന സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല.

Story first published: Thursday, February 27, 2020, 8:30 [IST]
Other articles published on Feb 27, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X