Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ പടയൊരുക്കി മാഞ്ചസ്റ്റര്‍ സിറ്റി; രണ്ട് സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി പടയൊരുക്കം തുടങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. കൈമാറ്റ ജാലകം തുറന്നതിന് പിന്നാലെ രണ്ട് സൂപ്പര്‍ താരങ്ങളെയാണ് സിറ്റി ടീമിലെത്തിച്ചത്. വലന്‍സിയ വിങ്ങര്‍ ഫെരാന്‍ ടോറസിനെയും ബോണ്‍മൗത്ത് പ്രതിരോധ താരം നതാന്‍ ആക്കെയെയുമാണ് സിറ്റി ടീമിലെത്തിച്ചത്. 20കാരനായ ഫെരാന്‍ ടോറസിനെ അഞ്ച് വര്‍ഷത്തെ കരാറിലാണ് പെപ് ഗാര്‍ഡിയോള പരിശീലകനായുള്ള സിസിറ്റി സ്വന്തമാക്കിയത്. കൈമാറ്റ ജാലകം തുറന്ന ശേഷം സിറ്റി ടീമിലെത്തിക്കുന്ന ആദ്യ താരമാണ് ഫെറാന്‍ ടോറസ്.

സിറ്റിയില്‍ ചേരുന്നതില്‍ സന്തോഷവാനാണ്. ഒട്ടുമിക്ക താരങ്ങളിലും ആക്രമിച്ച് കളിക്കുന്ന ടീമില്‍ ചേരാനാണ് ആഗ്രഹിക്കുന്നത്. ലോകഫുട്‌ബോളിലെത്തന്നെ ഏറ്റവും നന്നായി ആക്രമിച്ച് കളിക്കുന്ന ടീമാണ് സിറ്റി. ആക്രമണ ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന പരിശീലകനാണ് പെപ് ഗാര്‍ഡിയോള. ഇത് എന്റെയൊരു സ്വപ്‌ന സാക്ഷാത്കാരമാണ്'-ഫെറാന്‍ ടോറസ് പ്രതികരിച്ചു. സ്പാനിഷ് അണ്ടര്‍ 17,19,21 ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഫെറാന്‍ 2017ലാണ് വലന്‍സിയയിലെത്തിയത്. ക്ലബ്ബിനുവേണ്ടി 71 മത്സരം കളിച്ച താരം ആറ് ഗോളും നേടി.

ferrantorresandnathanake

പ്രതിരോധത്തിലെ വിടവ് നികത്താനാണ് 25കാരനായ നതാന്‍ ആക്കെയെ ടീമിലെത്തിച്ചത്. ബോണ്‍മൗത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തെ കരാറിലാണ് ആക്കെയെ സിറ്റി ടീമില്‍ എത്തിച്ചത്. നേരത്തെ പ്രീമിയര്‍ ലീഗ് കളിച്ച് പരിചയസമ്പത്തുള്ള താരമാണ് ആക്കെ. 'ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച നിരയാണ് സിറ്റിയുടേത്. സിറ്റിയിലേക്കെത്തുന്നത് എന്നെ സംബന്ധിച്ച് വലിയ സ്വപ്‌നമാണ്. പ്രതിഭാശാലികളായ താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാം നമ്പര്‍ ടീമാണ് സിറ്റി.

പെപ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ കളിക്കുകയെന്നത് സന്തോഷകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ ശൈലിയോട് വളരെ ആരാധന ഉള്ളയാളാണ് ഞാന്‍'-ആക്കെ പറഞ്ഞു. 2012ല്‍ ചെല്‍സി എഫ്എ കപ്പ് യൂത്ത് കിരീടം നേടിയപ്പോള്‍ അണ്ടര്‍ 21ടീമിന്റെ ക്യാപ്റ്റനായിരുന്നു ആക്കെ. ഹോളണ്ട് ദേശീയ ടീം താരമായ ആക്കെയെ 2015ലാണ് ബോണ്‍മൗത്ത് സ്വന്തമാക്കിയത്. 105 മത്സരങ്ങള്‍ ബോണ്‍മൗത്തിനുവേണ്ടി കളിച്ച താരം 8 ഗോളാണ് സ്വന്തമാക്കിയത്.

അവസാന സീസണില്‍ രണ്ടാം സ്ഥാനക്കാരാനായതിന് പിന്നാലെ ടീമില്‍ വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. നേരത്തെ ലയണല്‍ മെസ്സിയെ ടീമിലെത്തിക്കാന്‍ സിറ്റി തയ്യാറെടുക്കുന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പെപ് ഗാര്‍ഡിയോള ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോകുന്നതായുള്ള അഭ്യൂഹവും ശക്തമായിരുന്നു. ജൂലൈ 27ന് ആരംഭിച്ച കൈമാറ്റ ജാലകം ഒക്ടോബര്‍ 5നാണ് അവസാനിക്കുന്നത്. സെപ്തംബര്‍ 12നാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്.

Story first published: Thursday, August 6, 2020, 16:56 [IST]
Other articles published on Aug 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+