വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സൗഹൃദ ഫുട്‌ബോള്‍: ഗോളിലാറാടി മാഞ്ചസ്റ്റര്‍ സിറ്റി

സെന്‍ട്രല്‍: ക്ലബ്ബ് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി.ഹോങ്കോങ്ങില്‍ നടന്ന മത്സരത്തില്‍ ഹോങ്കോങ് ക്ലബ്ബായ കിച്ചിയെ ഒന്നിനെതിരേ ആറ് ഗോളിനാണ് സിറ്റി തകര്‍ത്തുവിട്ടത്. എതിര്‍ഗോള്‍വല നിറയ്ക്കുന്ന വിജയതന്ത്രം തങ്ങള്‍ മറന്നിട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് പെപ് ഗാര്‍ഡിയോളയും ശിഷ്യന്മാരും.

manchestercity

തുടക്കം മുതല്‍ അറ്റാക്കിങ് ഫുട്‌ബോള്‍ പുറത്തെടുത്ത സിറ്റി 14ാം മിനുട്ടില്‍ത്തന്നെ ലീഡെടുത്തു.റഹിം സ്റ്റെര്‍ലിങ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ഡേവിഡ് സില്‍വ പന്ത് വലയിലാക്കി. ആദ്യ ഗോള്‍ വഴങ്ങിയതോടെ പ്രതിരോധം കടുപ്പിച്ച ഹോങ്കോങ് ക്ലബ്ബിനുമുന്നില്‍ സിറ്റി ലീഡുയര്‍ത്താനാവാതെ അല്‍പ്പനേരം ബുദ്ധിമുട്ടിയെങ്കിലും 40ാം മിനുട്ടില്‍ ലിറോയ് സാനെയിലൂടെ ലീഡ് രണ്ടാക്കി. ഇത്തവണയും സ്‌റ്റെര്‍ലിങ്ങാണ് ഗോളിന് വഴിതുറന്നത്.മൂന്ന് മിനുട്ടിനുള്ളില്‍ സിറ്റി വീണ്ടും വലതുളച്ചു. ഡേവിഡ് സില്‍വ അസിസ്റ്റ് നല്‍കിയപ്പോള്‍ റഹിം സ്‌റ്റെര്‍ലിങിന് പിഴച്ചില്ല.രണ്ടാം പകുതിയിലും അറ്റാക്കിങ് തുടര്‍ന്ന സിറ്റിക്കുവേണ്ടി 55ാം മിനുട്ടില്‍ ലിറോയ് സാനെ നാലാം ഗോള്‍ സമ്മാനിച്ചു.

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്: ഷൂട്ടൗട്ടില്‍ ഇന്റര്‍മിലാനെ തകര്‍ത്ത് യുവന്റസ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്: ഷൂട്ടൗട്ടില്‍ ഇന്റര്‍മിലാനെ തകര്‍ത്ത് യുവന്റസ്

കെവിന്‍ ഡി ബ്രൂയിനാണ് ഗോളിന് വഴിയൊരുക്കിയത്. 80ാം മിനുട്ടില്‍ നാബില്‍ ടൗസി സിറ്റിക്കായി അഞ്ചാം ഗോള്‍ നേടിയ. മറുപടി ഗോളിനായി കിണഞ്ഞ് പരിശ്രമിച്ച കിച്ചി 85ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. ലോ ടെസ് ചൂനാണ് വലകുലുക്കിയത്. 88ാം മിനുട്ടില്‍ പോസോ സിറ്റിയുടെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കി. പ്രീ സീസണില്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് സിറ്റി പുറത്തെടുക്കുന്നത്. അവസാന രണ്ട് സീസണിലും പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ ഹാട്രിക്ക് കിരീടമാണ് ലക്ഷ്യമിടുന്നത്. പുതിയ വമ്പന്‍ താരങ്ങളെയൊന്നും ഇക്കുറി സിറ്റി ടീമിലെത്തിച്ചിട്ടില്ല.നിലവിലെ താരങ്ങളെ നിലനിര്‍ത്തിയാണ് ഗാര്‍ഡിയോള തന്ത്രം മെനയുന്നത്.

Story first published: Thursday, July 25, 2019, 9:23 [IST]
Other articles published on Jul 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X