വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫോഡെന്‍ ഇനി കുട്ടിയല്ല... 17ാം വയസ്സില്‍ ഗിന്നസ് ലോക റെക്കോര്‍ഡ്, നേട്ടം സിറ്റിക്കൊപ്പം

പ്രായം കുറഞ്ഞ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍

ഫ്‌ളോറിഡ: മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൗമാര താരം ഫില്‍ ഫോഡെന് ഗിന്നസ് ലോക റെക്കോര്‍ഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട വിജയത്തില്‍ പങ്കാളിയായ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഫോഡെനെ തേടിയെത്തിയത്. 17 വയസ്സും 350 ദിവസവും പ്രായമുള്ളപ്പോഴാണ് 2017-18 സീസണില്‍ സിറ്റിക്കൊപ്പം ഫോഡെന്‍ കിരീടമുയര്‍ത്തിയത്. സിറ്റി ജേതാക്കളായ ആ സീസണില്‍ അഞ്ചു മല്‍സരങ്ങളിലാണ് മിഡ്ഫീല്‍ഡര്‍ കളിച്ചത്. യുവേഫ ചാംപ്യന്‍സ് ലീഗ്, കറാബാവോ കപ്പ് എന്നിവയില്‍ ആദ്യ ഇലവനില്‍ തന്നെ ഫോഡെന്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

phoden

സ്വപ്‌നലോകത്തെത്തിയതു പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നു ഫോഡെന്‍ പ്രതികരിച്ചു. മറ്റാരെങ്കിലും പറഞ്ഞിരുന്നില്ലെങ്കില്‍ താന്‍ ഇതേക്കുറിച്ച് അറിയില്ലായിരുന്നു. അംഗീകാരം ലഭിച്ചത് വലിയ കാര്യം തന്നെയാണെന്നും ലോക റെക്കോര്‍ഡുണ്ടെന്നു മറ്റുള്ളവരോടു പറയുന്നതില്‍ അഭിമാനമുണ്ടെന്നും ഗിന്നസ് ലോക ഖറെക്കോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

ബുംറ മുംബൈ ഇന്ത്യന്‍സ് വിടുന്നു? പോവുന്നത് ആര്‍സിബിയിലേക്ക്!! സത്യമെന്ത്? പ്രതികരിച്ച് മുംബൈബുംറ മുംബൈ ഇന്ത്യന്‍സ് വിടുന്നു? പോവുന്നത് ആര്‍സിബിയിലേക്ക്!! സത്യമെന്ത്? പ്രതികരിച്ച് മുംബൈ

താന്‍ ഒപ്പം കളിച്ചതില്‍ വച്ച് ഏറ്റവുമധികം ആവേശം കൊള്ളിച്ച താരം സിറ്റിയിലെ ടീമംഗവും പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡറുമായ ബെര്‍നാഡോ സില്‍വയാണെന്നു ഫോഡെന്‍ പറഞ്ഞു. എല്ലാം മാറിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ പലതും കണ്ടുകഴിഞ്ഞു. വ്യത്യസ്ത പിച്ചുകളില്‍ പരിശീലിക്കാനും, സ്‌റ്റേഡിങ്ങളില്‍ കളിക്കാനുമെല്ലാം കഴിഞ്ഞു. ഒരു യുവതാരമെന്ന നിലയില്‍ വളരെ ആവേശം നല്‍കുന്നതാണ് ഇവയെല്ലാമെന്നും ഫോഡെന്‍ വിശദമാക്കി.

Story first published: Saturday, October 26, 2019, 13:07 [IST]
Other articles published on Oct 26, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X