Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡിനെ തകര്‍ത്ത് സിറ്റി വീണ്ടും തലപ്പത്ത്; ആഴ്‌സണലിന് തോല്‍വി, പോരാട്ടം മുറുകുന്നു

യുണൈറ്റഡിനെ തോല്‍പ്പിച്ച് സിറ്റി വീണ്ടും തലപ്പത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായുളള പോരാട്ടം മുറുകുന്നു. മാഞ്ചസ്റ്റര്‍ ടീമുകളുടെ മത്സരത്തില്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സിറ്റി വീണ്ടും തലപ്പത്തെത്തി. അതേസമയം, ആദ്യ നാലിലെത്താനുള്ള ശ്രമത്തില്‍ ആഴ്‌സലണലിന് ഞെട്ടിക്കുന്ന തോല്‍വി പിണഞ്ഞു. ദുര്‍ബലരായ വോള്‍വസ് ആണ് ആഴ്‌സണലിനെ ഞെട്ടിച്ചത്.

manchester-city

നിര്‍ണായക പോരാട്ടത്തിലാണ് സിറ്റി യുണൈറ്റഡിനെ മറികടന്നത്. ഇരുടീമുകളുടെയും മത്സരം ലിവര്‍പൂളിനും പ്രധാനമായിരുന്നു. സിറ്റി സമനിലയോ തോല്‍വിയോ വഴങ്ങിയിരുന്നെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് അത് നേട്ടമാകുമായിരുന്നു. എന്നാല്‍, 54-ാം മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വയും 66-ാം മിനിറ്റില്‍ ലിറോയ് സാനെയും നേടിയ ഗോളില്‍ സിറ്റി ജയിച്ചുകയറി.

സീസണില്‍ 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സിറ്റിക്ക് 89 പോയന്റും ലിവര്‍പൂളിന് 88 പോയന്റുമാണുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ഇനി ലീഗ് ചാമ്പ്യന്മാരെ നിര്‍ണയിക്കും. ബേണ്‍ലി, ലെസ്റ്റര്‍ സിറ്റി, ബ്രൈറ്റന്‍ എന്നിവര്‍ക്കെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരങ്ങള്‍. ഹണ്ടേഴ്‌സ്ഫീല്‍ഡ്, ന്യൂകാസില്‍, വോള്‍വസ് ടീമുകളാണ് ലിവര്‍പൂളിന്റെ എതിരാളികള്‍.

അതിനിടെ ലീഗില്‍ മൂന്ന്, നാല് സ്ഥാനങ്ങള്‍ക്കുവേണ്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോള്‍വസിനോട് 3-1 എന്ന സ്‌കോറിന് തോറ്റ ആഴ്‌സണല്‍ മുന്നില്‍ കടക്കാനുള്ള അവസരം തുലച്ചു. 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ടോട്ടനം 70, ചെല്‍സി 67, ആഴ്‌സണല്‍ 66, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 64 എന്നിങ്ങനെയാണ് പോയന്റ് നില. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിക്കുന്ന ടീം ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിക്കും.

Story first published: Thursday, April 25, 2019, 9:38 [IST]
Other articles published on Apr 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+