Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെപ് ഗ്വാര്‍ഡിയോളയുമായി മാഞ്ചസ്റ്റര്‍ സിറ്റി കരാര്‍ നീട്ടി

ലണ്ടന്‍: സ്റ്റാര്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി കരാര്‍ നീട്ടി. പുതിയ കരാര്‍ അനുസരിച്ച് 2021 വരെ 47 കാരനായ ഗ്വാര്‍ഡിയോള സിറ്റിയില്‍ തുടരും. ഈ സീസണില്‍ സിറ്റിക്ക് ഇരട്ട കിരീടം നേടിക്കൊടുക്കാന്‍ ഗ്വാര്‍ഡിയോളയ്ക്ക് സാധിച്ചിരുന്നു. പ്രീമിയര്‍ ലീഗിലും ലീഗ് കപ്പിലുമാണ് സിറ്റി ഈ സീസണില്‍ കിരീടം നേടിയത്.

manchestercity

കൂടാതെ പ്രീമിയര്‍ ലീഗിലെ പല റെക്കോഡുകളും സിറ്റി ഈ സീസണില്‍ തിരുത്തിയിരുന്നു. ചരിത്രത്തിലാദ്യമായി പ്രീമിയര്‍ ലീഗില്‍ ഒരു ടീം സീസണില്‍ 100 പോയിന്റ് നേടിയ റെക്കോഡും ഗ്വാര്‍ഡിയോളയുടെ കീഴില്‍ സിറ്റി ഈ സീസണില്‍ കുറിച്ചിരുന്നു.

സിറ്റിയുമായി കരാര്‍ നിട്ടാനായതില്‍ താന്‍ അതിയായ സന്തോഷവാനാണെന്ന് ഗ്വാര്‍ഡിയോള പറഞ്ഞു. മുന്‍ ബാഴ്‌സലോണ പരിശീലകനായ ഗ്വാര്‍ഡിയോള 2016ല്‍ ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് മൂന്നു വര്‍ഷത്തെ കരാറില്‍ സിറ്റിയിലെത്തിയത്. ബാഴ്‌സലോണയെയും ബയേണിനെയും നിരവധി കിരീട വിജയങ്ങളിലെത്തിച്ചതിനു ശേഷമായിരുന്നു സിറ്റിയിലേക്ക് ഗ്വാര്‍ഡിയോളയുടെ വരവ്.

Story first published: Friday, May 18, 2018, 17:12 [IST]
Other articles published on May 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+