Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നും രണ്ടുമല്ല, എട്ട് ഗോള്‍; വാറ്റ്‌ഫോര്‍ഡിനെ ഗോള്‍മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍മഴപെയ്യിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത എട്ട് ഗോളിന് തകര്‍ത്താണ് പെപ് ഗാര്‍ഡിയോളയുടെ ശിഷ്യന്മാര്‍ ഞെട്ടിച്ചിരിക്കുന്നത്.സ്വന്തം തട്ടകത്തില്‍ ആദ്യാവസാനം ആധിപത്യം സ്ഥാപിച്ച സിറ്റിക്ക് മുന്നില്‍ വാറ്റ്‌ഫോര്‍ഡിന് കാഴ്ചക്കാരായി ഒതുങ്ങേണ്ടി വന്നു.

4-3-3 ഫോര്‍മേഷനിലിറങ്ങിയ സിറ്റി ആദ്യ മിനുട്ടില്‍ത്തന്നെ ഗോള്‍ നേടി.കെവിന്‍ ഡി ബ്രൂയിനിന്റെ അസിസ്റ്റില്‍ ഡേവിഡ് സില്‍വയാണ് വലകുലുക്കിയത്. ആറ് മിനുട്ടിനുള്ളില്‍ സിറ്റി രണ്ടാം ഗോള്‍ നേടി.ഇത്തവണ പെനാല്‍റ്റി തുണച്ചപ്പോള്‍ സെര്‍ജിയോ അഗ്യൂറോയ്ക്ക് പിഴയ്ച്ചില്ല.12ാം മിനുട്ടില്‍ റിയാദ് മെഹരസിന്റെ വകയായിരുന്നു സിറ്റിയുടെ മൂന്നാം ഗോള്‍. 15ാം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വയും 18ാം മിനുട്ടില്‍ ഒറ്റമെന്‍ഡിയും ലക്ഷ്യം കണ്ടെത്തിയതോടെ ആദ്യ പകുതി എതിരില്ലാത്ത അഞ്ച് ഗോളിന് സിറ്റിക്ക് സ്വന്തം.

bernadosilva

റെക്കോഡ് ഗോള്‍ നേട്ടത്തിലേക്കുള്ള സിറ്റിയുടെ കുതിപ്പിന് പ്രതീക്ഷച്ചവര്‍ക്ക് സന്തോഷം നല്‍കി രണ്ടാം പകുതിയിലും സിറ്റി ഗോള്‍വേട്ട തുടര്‍ന്നു.48ാം മിനുട്ടിലും 60ാം മിനിട്ടിലും വലകുലുക്കി ബെര്‍ണാഡോ സില്‍വ ഹാട്രിക്ക് പൂര്‍ത്തിയാക്കി. 85ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയിനാണ് സിറ്റിക്കായി എട്ടാം ഗോള്‍ നേടിയത്. ജയത്തോടെ 13 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്താണ്.15 പോയിന്റമായി ലിവര്‍പൂളാണ് ഒന്നാമത്. പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടനെ 2-0ന് ഷെഫീല്‍ഡ് യുണൈറ്റഡും നോര്‍വിച്ചിനെ 2-0ന് ബേണ്‍ലിയും പരാജയപ്പെടുത്തി.

robertlewandowski

നാലടിച്ച് ബയേണ്‍ മ്യൂണിക്ക്

ജര്‍മന്‍ ബുണ്ടസ്ലീഗയില്‍ എഫ്‌സി കോളനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക്.എതിരില്ലാത്ത നാല് ഗോളിനാണ് ജയം. സ്വന്തം തട്ടകത്തില്‍ മത്സരിക്കാനിറങ്ങിയ ബയേണിനുവേണ്ടി മൂന്നാം മിനുട്ടിലും 48ാം മിനുട്ടിലും ലെവന്‍ഡോസ്‌കി ഗോള്‍ നേടിയപ്പോള്‍ 62ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ കുട്ടീഞ്ഞോയും 73ാം മിനുട്ടില്‍ പെരിസിച്ചും ലക്ഷ്യം കണ്ടു. 11 പോയിന്റുമായി ബയേണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

Story first published: Sunday, September 22, 2019, 9:20 [IST]
Other articles published on Sep 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+