ലണ്ടന്‍: ഇംഗ്ലണ്ടിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ വെയ്ന്‍ റൂണിക്ക് എവര്ട്ടന് ജഴ്സിയില്‍ വീണ്ടും ഗോള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേയാണ് റൂണി വലകുലുക്കിയത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ 200 ഗോളുകളെന്ന അപൂര്‍വ്വ നാഴികക്കല്ല് റൂണി പിന്നിട്ടു. 0-1ന്റെ തോല്‍വി മുന്നില്‍ കണ്ട സിറ്റി ഫൈനല്‍ വിസിലിന് ഏഴു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഗോള്‍ മടക്കി രക്ഷപ്പെടുകയായിരുന്നു. 83ാം മിനിറ്റില്‍ റഹീം സ്റ്റര്‍ലിങിന്റെ ഗോളാണ് സിറ്റിയയെ കരകയറ്റിയത്.
പുതിയ സീസണിനു മുമ്പ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നു തന്റെ ബാല്യകാല ക്ലബ്ബായ എവര്‍ട്ടനില്‍ മടങ്ങിയെത്തിയ റൂണി തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ഗോള്‍ നേടുന്നത്. സ്റ്റോക്ക് സിറ്റിക്കെതിരേ എവര്ട്ടന് 1-0നു ജയിച്ച ആദ്യ ലീഗ് മല്‍സരത്തിന്റെ ടീമിന്റെ വിജയഗോള്‍ റൂണിയുടെ വകയായിരുന്നു.
സിറ്റിക്കെതിരേയും പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ച റൂണി 35ാം മിനിറ്റിലാണ് ലക്ഷ്യംകണ്ടത്. സഹതാരം ബോക്സിന്റെ വലതുമൂലയില്‍ നിന്നു നല്കിയ ക്രോസ് റൂണി മിന്നല്‍വേഗത്തില്‍ വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 44ാം മിനിറ്റില്‍ കെയ്ല്‍ വാക്കര്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായതോടെ സിറ്റി 10 പേരായി ചുരുങ്ങി. 88ാം മിനിറ്റില്‍ മോര്ഗന് ഷ്നൈഡര്ലിനും രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെ 10 പേരുമായാണ് ഇരുടീമും മല്‍സരം പൂര്‍ത്തിയാക്കിയത്.