മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന ഫുട്‌ബോള്‍ താരം ബെറ്റിങ്ങ് നടത്തി
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെയും അര്‍ജന്റീനയുടെയും ദേശീയ താരമായ മാര്‍ട്ടിന്‍ ഡെമിഷ്യലിസ് ബെറ്റിങ് നടത്തിയതായി ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍. അസോസിയേഷന്റെ നിയമത്തിന് വരുദ്ധമായി പ്രവര്‍ത്തിച്ചതിന് താരത്തിനെതിരെ കുറ്റം ചുമത്തി. ഡെമിഷ്യലിസില്‍ നിന്നും വിശദീകരണം അറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
2016 ജനുവരി 22നും ജനുവരി 28നും ഇടയില്‍ നടന്ന മത്സരത്തില്‍ ഡെമിഷ്യലസ് ബെറ്റിങ്ങില്‍ ഏര്‍പ്പെട്ടെന്നാണ് അസോസിയേഷന്റെ ആരോപണം. ഏപ്രില്‍ അഞ്ചിന് മുപ്പത്തിയഞ്ചുകാരനായ പ്രതിരോധനിര താരം അസോസിയേഷന് ഇതുസംബന്ധിച്ച വിശദീകരണം നല്‍കും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് എന്നിവയിലെ ഏതെങ്കിലും മത്സരത്തില്‍ ബെറ്റിങ് നടത്തിയതായി സൂചനയില്ല. ഏതൊക്കെ കളികളിലാണ് ബെറ്റിങ് നടത്തിയത് എന്നത് അസോസിയേഷന്‍ പുറത്തുവിട്ടിട്ടില്ല. കളിക്കാരന്‍ ബെറ്റിങ്ങില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടുന്നത് അസോസിയേഷന്‍ നിയമപ്രകാരം കുറ്റകരമാണ്.
ഡെമീഷ്യലിസിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരും. ഈ സീസണില്‍ സിറ്റിക്കുവേണ്ടി 29 മത്സരങ്ങളില്‍ ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട് താരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് 1-0 എന്ന സ്‌കോറിന് തോറ്റ മത്സരത്തിലാണ് അവസാനമായി കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications