വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ടൗണിനെ വീഴ്ത്തി സിറ്റി എഫ്എ കപ്പ് ക്വാര്‍ട്ടറില്‍, അഗ്യുറോ മാന്‍ ഓഫ് ദ മാച്ച്!!

By കാശ്വിന്‍

ലണ്ടന്‍: ഹഡര്‍സ്ഫീല്‍ഡ് ടൗണിന്റെ വെല്ലുവിളിയെ ഗോള്‍ മഴയില്‍ കുളിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. റീപ്ലേയിലാണ് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ജയം കരസ്ഥമാക്കിയത്.

എന്നാല്‍, ഏഴാം മിനുട്ടില്‍ ലീഡെടുത്ത് ഹഡര്‍സ്ഫീല്‍ഡ് പെപ് ഗോര്‍ഡിയോളയുടെ ടീമിനെ ഞെട്ടിച്ചു. മുപ്പതാം മിനുട്ടില്‍ ലെറോയ് സാനെയിലൂടെ സമനിലയെടുത്തതോടെയാണ് സിറ്റിക്ക് താളം കിട്ടിയത്. അടുത്ത എട്ട് മിനുട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍ കൂടി നേടിയ സിറ്റി ആദ്യ പകുതിയില്‍ 3-1ന് മുന്നിലെത്തി. മുപ്പത്തഞ്ചാം മിനുട്ടില്‍ സെര്‍ജിയോ അഗ്യുറോയും മുപ്പത്തെട്ടാം മിനുട്ടില്‍ പാബ്ലോ സബലേറ്റയുമാണ് സ്‌കോര്‍ ചെയ്തത്.

facup

രണ്ടാം പകുതിയില്‍ എഴുപത്തിമൂന്നാം മിനുട്ടില്‍ അഗ്യുറോ രണ്ടാം ഗോള്‍ കണ്ടെത്തി. ഇഞ്ചുറി ടൈമില്‍ ഇഹീനാചോയും വല കുലുക്കിയതോടെ സിറ്റിയുടെ ജയം ഗംഭീരമായി. ക്വാര്‍ട്ടറില്‍ സിറ്റിയുടെ എതിരാളി പ്രീമിയര്‍ ലീഗില്‍ നിന്നുള്ള മിഡില്‍സ്ബറോയാണ്. മാര്‍ച്ച് പതിനൊന്നിന് ക്വാര്‍ട്ടര്‍ ആരംഭിക്കും.

രണ്ട് ഗോളുകള്‍ നേടിയ സെര്‍ജിയോ അഗ്യുറോയാണ് മാന്‍ ഓഫ് ദ മാച്ച്. സീസണില്‍ 22 ഗോളുകളുമായി അഗ്യുറോ ടോപ് സ്‌കോറര്‍ ബൂട്ടിനായുള്ള മത്സരത്തിലാണ്. അഗ്യുറോയില്‍ നിന്ന് ഇതിലും മികച്ച പ്രകടനം താന്‍ കണ്ടിട്ടില്ലെന്ന് സിറ്റി കോച്ച് ഗോര്‍ഡിയോള പറഞ്ഞു.

ഗോള്‍ നില
മാഞ്ചസ്റ്റര്‍ സിറ്റി 5-1 ഹഡര്‍സ്ഫീല്‍ഡ് ടൗണ്‍

Story first published: Thursday, March 2, 2017, 9:04 [IST]
Other articles published on Mar 2, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X