വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊവിഡ്-19: സൂപ്പര്‍ കോച്ച് ഗ്വാര്‍ഡിയോളയുടെ മാതാവ് ഓര്‍മയായി, അനുശോചിച്ച് ഫുട്‌ബോള്‍ ലോകം

82 വയസ്സായിരുന്നു

മാഡ്രിഡ്: ലോക ഫുട്‌ബോളിലെ സൂപ്പര്‍ കോച്ചുമാരില്‍ ഒരാളും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനുമായ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങി. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ വച്ചാണ് 82 കാരിയായ ഡൊളോര്‍ സാല അന്ത്യശ്വാസം വലിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബാണ് ഗ്വാര്‍ഡിയോളയുടെ മാതാവിന്റെ വിയോഗ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

guadiola

ഗ്വാര്‍ഡിയോളയുടെ മാതാവിന്റെ വിയോഗത്തെക്കുറിച്ച് വളരെയധികം ദുഖത്തോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കുടുംബം അറിയിക്കുന്നതെന്ന് സിറ്റി തങ്ങളുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഇങ്ങനെയൊരു വേദനാജനകമായ സന്ദര്‍ഭത്തില്‍ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണും പെപ്പിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അവരുടെ സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടാവുമെന്നും സിറ്റി അറിയിച്ചു. പരിശീലരംഗത്തേക്കു ചുവടുമാറും മുമ്പ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ താരമായിരുന്നു ഗ്വാര്‍ഡിയോള.

വിരമിച്ച ശേഷം ബാഴ്‌സയുടെ തന്നെ കോച്ചായതോടെയാണ് ഗ്വാര്‍ഡിയോളയുടെ മികവ് ലോകം തിരിച്ചറിഞ്ഞത്. ചാംപ്യന്‍സ് ലീഗുള്‍പ്പെടെ ബാഴ്‌സയ്‌ക്കൊപ്പം നിരവധി കിരീട വിജയങ്ങളില്‍ അദദദേഹം പങ്കാളിയായിട്ടുണ്ട്. ബാഴ്‌സ വിട്ട ശേഷം ജര്‍മന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനൊപ്പവും ഗ്വാര്‍ഡിയോള പ്രവര്‍ത്തിച്ചിരുന്നു. ബയേണില്‍ നിന്നാണ് അദ്ദേഹം സിറ്റിയിലെത്തിയത്.

ഐപിഎല്‍ കളിച്ചാല്‍ കിട്ടുന്ന പണം ആഭ്യന്തര തലത്തിലും കൊടുക്കാന്‍ ബിസിസിഐഐപിഎല്‍ കളിച്ചാല്‍ കിട്ടുന്ന പണം ആഭ്യന്തര തലത്തിലും കൊടുക്കാന്‍ ബിസിസിഐ

ഇതിഹാസ ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും കാണാം, പുതിയ തീരുമാനവുമായി ബിസിസിഐഇതിഹാസ ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും കാണാം, പുതിയ തീരുമാനവുമായി ബിസിസിഐ

ഗ്വാര്‍ഡിയോളയുടെ മാതാവിന്റെ നിര്യാണത്തില്‍ ലോക ഫുട്‌ബോളിലെ പല വമ്പന്‍ ക്ലബ്ബുകളും അനുശോചനമറിയിച്ചു. സിറ്റിയുടെ ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇക്കൂട്ടത്തിലുണ്ട്. ഞെട്ടിക്കുന്ന ഈ വാര്‍ത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ എല്ലാവരെയും ദുഖിതരാക്കിയിരിക്കുന്നു. പെപ്പിനും കുടുംബത്തിനും ഹൃദയംഗമമായ അനുശോചനമറിയിക്കുന്നതായും യുനൈറ്റഡ് ട്വീറ്റ് ചെയ്തു.

ചെല്‍സിയിലെ എല്ലാവരും പെപ് ഗ്വാര്‍ഡിയോളയ്ക്കും കുടുംബത്തിനും അഗാധമായ അനുശോചനമറിയിക്കുന്നതായി ഇംഗ്ലണ്ടിലെ മറ്റൊരു മുന്‍നിര ക്ലബ്ബായ ചെല്‍സി ട്വീറ്റ് ചെയ്തു.
ഹൃദയഭേദമായ വാര്‍ത്ത തങ്ങളെ ഏറെ ദുഖിതരാക്കുന്നു. വിഷമകരായ ഈ അവസ്ഥയില്‍ പെപിനും കുടുംബത്തിനും തങ്ങളുടെ പിന്തുണയും സ്‌നേഹവും അറിയിക്കുന്നതായും ആഴ്‌സനല്‍ ട്വിറ്ററില്‍ കുറിച്ചു.

ഈയൊരു വിഷമകരായ സമയത്ത് ഡൊളോര്‍സ് സാലയുടെ വിയോഗം എഫ്‌സി ബാഴ്‌സലോണയിലെ എല്ലാവരെയും ദുഖിതരാക്കുന്നു. പെപ് ഗ്വാര്‍ഡിയോളയ്ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായും എഫ്‌സി ബാഴ്‌സലോണ ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ രാജ്യത്തിനു ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കായി ഗ്വാര്‍ഡിയോള നേരത്തേ ഒരു മില്ല്യണ്‍ യൂറോ സംഭാവന നല്‍കിയിരുന്നു.

Story first published: Tuesday, April 7, 2020, 10:29 [IST]
Other articles published on Apr 7, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X