വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗില്‍ റെക്കോഡിട്ട് ഫൈവ് സ്റ്റാര്‍ സിറ്റി; ആഴ്‌സനലും കസറി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചതിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി ജയം ആഘോഷിച്ചത് ഗോള്‍ വര്‍ഷിച്ചും പുതിയ റെക്കോഡിട്ടും. 34ാം റൗണ്ട് മല്‍സരത്തില്‍ സ്വാന്‍സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മുക്കിയാണ് പുതിയ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ സിറ്റി സ്വന്തം കാണികള്‍ക്കു മുന്നില്‍ കിരീട നേട്ടം ഗംഭീരമായി ആഘോഷമാക്കിയത്. സിറ്റിക്കു പുറമേ ആഴ്‌സനലും 34ാം റൗണ്ട് പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം നേടി. വെസ്റ്റ്ഹാമിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ തകര്‍ത്തുവിട്ടത്. ഡേവിഡ് സില്‍വ (12ാം മിനിറ്റ്), റഹീം സ്‌റ്റെര്‍ലിങ് (16), കെവിന്‍ ഡിബ്രുയന്‍ (54), ബെര്‍നാര്‍ഡോ സില്‍വ (64), ഗാബ്രിയേല്‍ ജെസുസ് (88) എന്നിവരാണ് സ്വാന്‍സിക്കെതിരേ സിറ്റിക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. 64ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് അവസരം പാഴാക്കിയതിന്റെ പ്രായശ്ചിത്തം കൂടിയായിരുന്നു 88ാം മിനിറ്റിലെ ജെസുസിന്റെ ഗോള്‍.

എന്നാല്‍, ഇരട്ട ഗോള്‍ നേടിയ അലെക്‌സാന്‍ഡ്രെ ലകസെറ്റെയാണ് വെസ്റ്റ്ഹാമിനെതിരേ ആഴ്‌സനലിന് മികച്ച ജയം സമ്മാനിച്ചത്. 85, 89 മിനിറ്റുകൡലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. നാചോ മോന്റെല്‍ (51ാം മിനിറ്റ്), ആരോണ്‍ റെംസി (82) എന്നിവര്‍ ഓരോ തവണ ഗണ്ണേഴ്‌സിനു വേണ്ടി വലകുലുക്കി. 64ാം മിനിറ്റില്‍ മാര്‍കോ അര്‍നൗറ്റികാണ് വെസ്റ്റ്ഹാമിന്റെ ഏക ഗോള്‍ തിരിച്ചടിച്ചത്.

manchestercityteam1

റെക്കോഡിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

കിരീടം ഉറപ്പിച്ചതിനു പിന്നാലെ തകര്‍പ്പന്‍ ജയവും നേടിയ സിറ്റി ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ പുതിയ പ്രീമിയര്‍ ലീഗ് റെക്കോഡും സ്ഥാപിച്ചാണ് സ്വാന്‍സിക്കെതിരേ കളംവിട്ടത്. മല്‍സരത്തില്‍ 83.01 ശതമാനം പന്ത് നിയന്ത്രിച്ച സിറ്റി സ്വാന്‍സിയെ കാഴ്ചക്കാരാക്കുകയായിരുന്നു. ബോള്‍ പൊസഷനില്‍ തങ്ങളുടെ തന്നെ റെക്കോഡായ 82.28 ശതമാനമാണ് സിറ്റി തിരുത്തിയത്. കൂടാതെ, ഒരു മല്‍സരത്തില്‍ 90 മിനിറ്റിനുള്ളില്‍ 942 പാസുകള്‍ കൊണ്ടും സിറ്റി പുതിയ റെക്കോഡിട്ടു. 1,015 പാസ് പരിശ്രമങ്ങളാണ് സിറ്റി മല്‍സരത്തില്‍ നടത്തിയത്.

സീസണില്‍ 100 പോയിന്റ് തികച്ച് ചരിത്രം സൃഷ്ടിക്കുകയാണ് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയുടെ ഇനിയുള്ള ലക്ഷ്യം. നിലവില്‍ 34 മല്‍സരങ്ങളില്‍ നിന്ന് 90 പോയിന്റുമായാണ് സിറ്റിയുടെ കുതിപ്പ്, നാല് മല്‍സരങ്ങളാണ് ലീഗില്‍ സിറ്റിക്ക് ഇനി ബാക്കിയുള്ളത്.

അത്‌ലറ്റികോയ്ക്ക് സമനില

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരുമായ അത്‌ലറ്റികോ മാഡ്രിഡിന് സമനിലക്കുരുക്ക്. ഹോംഗ്രൗണ്ടില്‍ അത്‌ലറ്റികോയെ ഗോള്‍രഹിതമായി റയല്‍ ബെറ്റിസാണ് പിടിച്ചുകെട്ടിയത്. റയല്‍ സോസിഡാഡിനോടേറ്റ തോല്‍വിക്കു പിന്നാലെ സമനില വഴങ്ങിയത് അത്‌ലറ്റികോയുടെ ലീഗിലെ രണ്ടാം സ്ഥാനത്തിന് ഭീഷണി ആയിരിക്കുകയാണ്. 34 മല്‍സരങ്ങളില്‍ നിന്ന് 72 പോയിന്റാണ് അത്‌ലറ്റികോയ്ക്കുള്ളത്. 33 മല്‍സരങ്ങളില്‍ നിന്ന് 68 പോയിന്റുമായി റയല്‍ മാഡ്രിഡാണ് തൊട്ടുപിന്നില്‍.

എന്നാല്‍, അത്‌ലറ്റികോ സമനില വഴങ്ങിയതോടെ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ബാഴ്‌സലോണയ്ക്ക് ശേഷിക്കുന്ന അഞ്ച് മല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രം നേടിയാല്‍ തന്നെ കിരീടം ഉറപ്പിക്കാന്‍ സാധിക്കും. 33 മല്‍സരങ്ങളില്‍ നിന്ന് 83 പോയിന്റുമായാണ് ബാഴ്‌സ ലീഗില്‍ തലപ്പത്തുള്ളത്.

Story first published: Monday, April 23, 2018, 16:43 [IST]
Other articles published on Apr 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X