Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി മറന്ന് വെസ്റ്റ് ഹാം, മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരില്ലാത്ത അഞ്ചു ഗോള്‍ ജയം

സ്ട്രാറ്റ്ഫഡ്: ഇത്തവണയും ചിത്രം മാറിയില്ല; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയത്തുടക്കം. ലണ്ടന്‍ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് സിറ്റി പരാജയപ്പെടുത്തി. റഹീം സ്‌റ്റെര്‍ലിങ്ങിന്റെ ഹാട്രിക് ഗോള്‍ മികവിലാണ് വെസ്റ്റ് ഹാമിനെ സിറ്റി തകര്‍ത്തെറിഞ്ഞത്.

ആദ്യ ഗോൾ

ആദ്യ ഗോൾ

പെപ് ഗാര്‍ഡിയോള മെനഞ്ഞ തന്ത്രങ്ങളില്‍ ഡേവിഡ് സില്‍വയും കൂട്ടരും ചുവടുവെച്ചപ്പോള്‍ വെസ്റ്റാം ഹാം പ്രതിരോധം മിക്കപ്പോഴും കാഴ്ച്ചക്കാരാവുകയായിരുന്നു. ഇരുപത്തിനാലാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിലൂടെയാണ് സിറ്റിയുടെ ആദ്യ ഗോള്‍. വെസ്റ്റ് ഹാം താരം ക്രെസ്‌വലില്‍ നിന്നും പന്ത് തട്ടിയെടുത്ത് വോക്കര്‍ നടത്തിയ നീക്കം ജീസസ് ഗോളാക്കി മാറ്റി.

രണ്ടാം ഗോൾ

രണ്ടാം ഗോൾ

ആദ്യ ഗോള്‍ വഴങ്ങിയതോടെ വെസ്റ്റ് ഹാം ഉണര്‍ന്നെങ്കിലും മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനായില്ല. രണ്ടാം പകുതിയില്‍ സിറ്റിയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടിയതോടെ വെസ്റ്റ് ഹാം കളി മറന്നു.

അന്‍പത്തിയൊന്നാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് സിറ്റിക്കായി രണ്ടാം ഗോള്‍ കണ്ടെത്തി. എതിരാളികളെ കബളിപ്പിച്ച് ഡിബ്രൂയിന്‍ നല്‍കിയ പന്തിനെ വെസ്റ്റ് ഹാം കീപ്പര്‍ ഫാബിയാന്‍സ്‌കിയുടെ കാലുകള്‍ക്കിടയിലൂടെ സ്റ്റെര്‍ലിങ്ങ് ലക്ഷ്യത്തിലെത്തിച്ചു.

നാലാം റഫറി

നാലാം റഫറി

അന്‍പത്തിമൂന്നാം മിനിറ്റില്‍ സില്‍വ തുടക്കമിട്ട ചടുല നീക്കം സ്റ്റെര്‍ലിങ്ങിലൂടെ ജീസസ് ഗോളാക്കി മാറ്റി. എന്നാല്‍ റഫറി മൈക്ക് ഡീന്റെ തീരുമാനം നാലാം റഫറി (വീഡിയോ അസിസ്റ്റന്‍ഡ് റഫറി) പിന്നാലെ തിരുത്തി. വീഡിയോ റീപ്ലേയില്‍ സ്റ്റെര്‍ലിങ് ഓഫ്‌സൈഡാണെന്നു കണ്ടതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അടിച്ച ഗോള്‍ നഷ്ടമാവുകയായിരുന്നു.

മൂന്നാം ഗോൾ

മൂന്നാം ഗോൾ

എഴുപത്തഞ്ചാം മിനിറ്റിലാണ് സിറ്റിയ്ക്കായി സ്റ്റെര്‍ലിങ്ങിന്റെ രണ്ടാമത്തെ നിറയൊഴിക്കല്‍. മാറെസ് നല്‍കിയ പന്തിനെ ഫാബിയാന്‍സിക്ക് മുകളിലൂടെ ഉയര്‍ത്തിയാണ് താരം ഗോള്‍ വല ചലിപ്പിച്ചത്. എണ്‍പത്തിമൂന്നാം മിനിറ്റില്‍ സിറ്റിക്ക് ലഭിച്ച പെനാല്‍റ്റിയിലും ആരാധകര്‍ കണ്ടു നാടകീയ രംഗങ്ങള്‍.

പെനാൽറ്റി

പെനാൽറ്റി

മറെസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് സിറ്റിക്ക് ലഭിച്ച പെനാല്‍റ്റി സെര്‍ജിയോ അഗ്യൂറോ തൊടുത്തെങ്കിലും ഫാബിയാന്‍സ്‌കി ഇതു തടഞ്ഞു. എന്നാല്‍ നാലാം റഫറി ഇവിടെ വീണ്ടും ഇടപെട്ടു. പെനാല്‍റ്റിയെടുക്കുന്നതിന് മുന്‍പേതന്നെ വെസ്റ്റ് ഹാം താരങ്ങള്‍ ഓടിയടുത്തതാണ് ഇതിന് കാരണം. രണ്ടാമതെടുത്ത പെനാല്‍റ്റിയില്‍ അഗ്യൂറോയ്ക്ക് ഉന്നം പിഴച്ചില്ല — എണ്‍പത്തിയാറാം മിനിറ്റില്‍ അഗ്യൂറോയും നിറയൊഴിച്ചു സിറ്റിക്കായി നാലാം ഗോള്‍.

അഞ്ചാം ഗോൾ

അഞ്ചാം ഗോൾ

കളിയവസാനിക്കാന്‍ മൂന്നു മിനിറ്റു ബാക്കിനില്‍ക്കെ, തൊണ്ണൂറ്റിയൊന്നാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ്ങ് ഹാട്രിക്ക് ഗോള്‍ കണ്ടെത്തിയതോടെ വെസ്റ്റ് ഹാമിന്റെ പെട്ടിയിലെ അഞ്ചാം ആണിയും മാഞ്ചസ്റ്റര്‍ സിറ്റി തറച്ചു. തുടര്‍ച്ചയായി ഇതു നാലാം തവണയാണ് വെസ്റ്റ് ഹാം യുണൈറ്റഡ് തോല്‍വിയോടെ പ്രീമിയര്‍ ലീഗ് സീസണ്‍ ആംരഭിക്കുന്നത്.

ചിത്രങ്ങൾക്ക് കടപ്പാട്: ഇംഗ്ലീഷ് പ്രീമിയർ ലീഗ്

Story first published: Saturday, August 10, 2019, 19:50 [IST]
Other articles published on Aug 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+