ലണ്ടന്‍: നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഞെട്ടിക്കുന്ന തോല്‍വി. എവേ മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു വീഴ്ത്തിയത്. സിറ്റിയുടെ വീഴ്ച മുതലെടുത്ത ഒന്നാംസ്ഥാനക്കാരായ ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയവുമായി തങ്ങളുടെ ലീഡ് ആറു പോയിന്റാക്കി ഉയര്‍ത്തുകയും ചെയ്തു. ഹോം മാച്ചില്‍ ന്യൂകാസില്‍ യുനൈറ്റഡിനെയാണ് റെഡ്സ് 4-0നു തുരത്തിയത്.
പുതിയ കോച്ച് ഒലെ ഗണ്ണാര്‍ സോല്ഷെറിന്റെ കീഴില്‍ ഫോം വീണ്ടെടുത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും മിന്നുന്ന ജയം നേടി. ഹഡേഴ്സ്ഫീല്‍ഡിനെ 3-1ന് റെഡ് ഡെവിള്‍സ് തുരത്തുകയായിരുന്നു. ചെല്‍സി 2-1ന് വാട്ഫോര്‍ഡിനെയും ടോട്ടനം ഹോട്സ്പര്‍ 5-0നു ബോണ്‍മൗത്തിനെയും എവേര്ട്ടന് 5-1ന് ബേണ്‍ലിയെയും തോല്‍പ്പിച്ചു. ആഴ്സനലിനെ ബ്രൈറ്റണ് 1-1നു സമനിലയില്‍ കുരുക്കി.
14ാം മിനിറ്റില്‍ ബെര്‍നാര്‍ഡോ സില്‍വയിലൂടെ മുന്നിലെത്തിയ ശേഷമാണ് ലെസ്റ്ററിനെതിരേ സിറ്റി തോല്‍വിയിലേക്കു വീണത്. മാര്‍ക്ക് ആല്ബ്രൈറ്റണും റിക്കാര്‍ഡോ പെരേരയുമാണ് ലെസ്റ്ററിന്റെ സ്കോറര്‍മാര്‍. 90ാം മിനിറ്റില്‍ ഫാബിയന്‍ ഡെല്‍ഫ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സിറ്റിക്കു മറ്റൊരു നാണക്കേടായി. ന്യൂകാസിലിനെതിരേ ദെയാന്‍ ലോവ്റെന്, മുഹമ്മദ് സലാ, സെര്‍ദാന്‍ ഷാക്വിരി, ഫാബീഞ്ഞോ എന്നിവരാണ് ലിവര്‍പൂളിന്റെ സ്കോറര്‍മാര്‍.
1⃣9⃣ games
— Liverpool FC (@LFC) December 26, 2018
1⃣6⃣ wins
Still unbeaten and top of the table. 🙌
UP THE REDS. 🔴🔴 pic.twitter.com/51kgZHSlCF
സൂപ്പര്‍ താരം പോള്‍ പോബ്ഗയുടെ ഇരട്ടഗോളാണ് യുനൈറ്റഡിന് മികച്ച ജയം നേടിക്കൊടുത്തത്. ആദ്യ ഗോള്‍ നെമഞ്ജ മാറ്റിച്ചിന്റെ വകയായിരുന്നു. ബോണ്‍മൗത്തിനെതിരേ സണ്‍ ഹ്യുങ് മിന് ടോട്ടനത്തിനു വേണ്ടി ഇരട്ടഗോളുകള്‍ നേടി. ജയത്തേടെ സിറ്റിയെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി ടോട്ടനം ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ടോട്ടനത്തിന് 45ഉം സിറ്റിക്കു 44ഉം പോയിന്റാണുള്ളത്. 51 പോയിന്റോടെയാണ് ലിവര്‍പൂള്‍ തലപ്പത്ത് നില്‍ക്കുന്നത്.
മായങ്കിനെയും രഞ്ജി ട്രോഫിയെയും അധിക്ഷേപിച്ച ഓസീസ് കമന്റേറ്റര്‍ മാപ്പു പറഞ്ഞു
ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ യുവന്റസിനെ അറ്റ്ലാന്റ 2-2നു പിടിച്ചുകെട്ടി. മറ്റു മല്‍സരങ്ങൡ ഇന്റര്മിലാന് 1-0നു നാപ്പോളിയെയും എഎസ് റോമ 3-1ന് സസ്സുവോലോയെയും തോല്‍പ്പിച്ചപ്പോള്‍ എസി മിലാനെ ഫ്രോസിനോണ്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു.