Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: ഗോളില്‍ സെഞ്ച്വറിയും കടന്ന് സിറ്റിയുടെ പടയോട്ടം

ലണ്ടന്‍: ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേരത്തെ ഉറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി പുതിയ റെക്കോഡിലേക്ക് കുതിക്കുന്നു. 35ാം റൗണ്ട് മല്‍സരത്തില്‍ വെസ്റ്റ്ഹാമിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്ത സിറ്റി സീസണിലെ ലീഗ് ഗോള്‍വേട്ടയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. വെസ്റ്റ്ഹാമിനെതിരേ ലിറോയ് സനെ (13ാം മിനിറ്റ്), ഗാബ്രിയേല്‍ ജേസുസ് (53), ഫെര്‍ണാണ്ടീഞ്ഞോ (64) എന്നിവരാണ് സിറ്റിക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. 27ാം മിനിറ്റില്‍ വെസ്റ്റ്ഹാം താരം പാബ്ലോ സബലെറ്റയുടെ സെല്‍ഫ് ഗോള്‍ സിറ്റി ഗോള്‍ പട്ടികയില്‍ ഒരു ഗോള്‍ കൂടി എഴുതി ചേര്‍ത്തു. 42ാം മിനിറ്റില്‍ ആരോണ്‍ ക്രെസ്‌വെല്ലിന്റെ വകയായിരുന്നു മല്‍സരത്തിലെ വെസ്റ്റ്ഹാമിന്റെ ആശ്വാസ ഗോള്‍. മല്‍സരത്തിലുടനീളം സമ്പൂര്‍ണ്ണ ആധിപത്യമാണ് സിറ്റി കാഴ്ചവച്ചത്.

ഈ മല്‍സരത്തോട് കൂടി സീസണിലെ ലീഗ് ഗോള്‍വേട്ടയില്‍ ചെല്‍സിയുടെ റെക്കോഡിനരികിലെത്താനും പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിക്കായി. 35 മല്‍സരങ്ങളില്‍ നിന്ന് 102 ഗോളുകളാണ് സിറ്റി ഇതുവരെ ലീഗില്‍ അടിച്ചുകൂട്ടിയത്. 2009-10 സീസണില്‍ 103 ഗോളുകള്‍ നേടിയ ചെല്‍സിയുടെ പേരിലാണ് നിലവില്‍ പ്രീമിയര്‍ ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ്.

manchestercityteam1

അതോടൊപ്പം ചെല്‍സിയുടെ മറ്റൊരു റെക്കോഡും തകര്‍ക്കാനുള്ള സുവര്‍ണാവസരമാണ് സിറ്റിക്ക് ലഭിച്ചിരിക്കുന്നത്. പ്രീമിയര്‍ ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന റെക്കോഡും നിലവില്‍ ചെല്‍സിയുടെ പേരിലാണ്. 95 പോയിന്റാണ് 2004-05 സീസണില്‍ ചെല്‍സി നേടിയത്. ഈ റോക്കോഡ് മറികടക്കാന്‍ മൂന്നു മല്‍സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രം മതി സിറ്റിക്ക്. നിലവില്‍ 35 മല്‍സരങ്ങളില്‍ നിന്ന് 93 പോയിന്റാണ് സിറ്റിക്കുള്ളത്. ഈ സീസണില്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തുടര്‍ച്ചയായ കൂടുതല്‍ വിജയം (18) നേടിയ ടീമെന്ന റെക്കോഡ് സിറ്റി തങ്ങളുടെ പേരിലാക്കിയിരുന്നു.

Story first published: Monday, April 30, 2018, 13:40 [IST]
Other articles published on Apr 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+