ഇംഗ്ലീഷ് ലീഗ് കപ്പില്‍ ടോട്ടനത്തിന് തോല്‍വി, ആഴ്‌സണലിന് ജയം; ഇറ്റലിയില്‍ യുവന്റസിന്റെ കുതിപ്പ്
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോള്‍ മൂന്നാം റൗണ്ട് മത്സരത്തില്‍ തോറ്റ് ടോട്ടനം പുറത്തായി. കോള്‍ചെസ്റ്ററാണ് വമ്പന്മാരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നത്. മത്സരത്തില്‍ 75 ശതമാനവും പന്ത് കൈവശംവെച്ചത് ടോട്ടനമാണ്. 19 തവണ ഗോളാക്രമണവും നടത്തി. എന്നാല്‍, നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. ഇതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാല്‍റ്റിയില്‍ കോള്‍ചെസ്റ്റര്‍ 4-3ന് ടോട്ടനത്തെ വീഴ്ത്തി.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-0ത്തിന് പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡിനെ തകര്‍ത്തു. റഹീം സ്റ്റര്‍ലിങ്(19), ഗബ്രിയേല്‍ ജീസസ്(35) എന്നിവരെ കൂടാതെ റയന്‍ ലെഡ്‌സണിന്റെ സെല്‍ഫ് ഗോളും സിറ്റിക്ക് തുണയായി. ആഴ്‌സണല്‍ 5-0ത്തിനാണ് നോട്ടിങ്ഹാം ഫോറസ്റ്റിനെ തോല്‍പ്പിച്ചത്. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി(31, 90+2) ഇരട്ടഗോള്‍ നേടി. റോബ് ഹോള്‍ഡിങ്(71), ജോയ് വില്ലോക്ക്(77), നെല്‍സണ്‍(84) എന്നിവരും സ്‌കോര്‍ ചെയ്തു. ലീസ്റ്റര്‍ സിറ്റി 4-0 ലുട്ടന്‍ ടൗണ്‍, സതാംപ്ടണ്‍ 4-0 പോര്‍ട്‌സ്മൗത്ത്, എവര്‍ട്ടന്‍ 2-0 ഷെഫീല്‍ഡ് വെനസ്‌ഡെ, വാറ്റ്‌ഫോഡ് 2-1 സ്വാന്‍സി സിറ്റി എന്നിങ്ങനെയാണ് മറ്റു മത്സരഫലങ്ങള്‍.

ഇറ്റാലിയന്‍ സീരി എയില്‍ നടന്ന മത്സരത്തില്‍ യുവന്റസ് ജയം കണ്ടു. ബ്രസീസിയയെ 2-1നാണ് യുവന്റസ് തോല്‍പ്പിച്ചത്. ജോണ്‍ ചാന്‍സലര്‍(40) സെല്‍ഫ് ഗോള്‍ നേടിയപ്പോള്‍ മിറാലെം(63) മറ്റൊരു ഗോള്‍ നേടി. ലീഗില്‍ വെറോണ ഉദിനെസ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഫ്രഞ്ച് ലീഗില്‍ മൊണോക്കോ 3-1ന് നൈസിനെ തോല്‍പ്പിച്ചു. ഡിജോണ്‍ മാഴ്‌സലേ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications