Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: ടോട്ടനത്തിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം, യുണൈറ്റഡിന് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് ജയം. വോള്‍വ്‌സിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ടോട്ടനം തോല്‍പ്പിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റതിന്റെ ക്ഷീണം തുടര്‍ച്ചയായ രണ്ട് ജയങ്ങളോടെയാണ് ടോട്ടനം തീര്‍ത്തത്. അട്ടിമറിക്കൂട്ടങ്ങളായ വോള്‍വ്‌സിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എട്ടാം മിനുട്ടില്‍ ടോട്ടനം ലീഡെടുത്തു. ലൂക്കാസാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ തിരിച്ചടിച്ച വോള്‍വ്‌സ് 67ാം മിനുട്ടില്‍ ആദ്മ ട്രറോറിന്റെ ഗോളിലൂടെ സമനില പിടിച്ചു.

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 91ാം മിനുട്ടില്‍ ജാന്‍ വെര്‍ട്ടോന്‍ഗനാണ് ടോട്ടനത്തിന്റെ വിജയ ഗോള്‍ നേടിയത്. 26 പോയിന്റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്തും 24 പോയിന്റുള്ള വോള്‍വ്‌സ് എട്ടാമതുമാണ്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില പിണഞ്ഞു. സന്ദര്‍ശകരായെത്തിയ എവര്‍ട്ടന്‍ യുണൈറ്റഡിനെ 1-1 സമനിലയില്‍ തളയ്ക്കുകയായിരുന്നു. 36ാം മിനുട്ടില്‍ യുണൈറ്റഡ് താരം വിക്ടര്‍ ലിന്‍ഡിലോഫിന്റെ സെല്‍ഫ് ഗോളില്‍ എവര്‍ട്ടന്‍ മുന്നിലെത്തിയപ്പോള്‍ 77ാം മിനുട്ടില്‍ ഗ്രീന്‍വുഡിന്റെ ഗോളില്‍ യുണൈറ്റഡ് സമനില ഒപ്പിക്കുകയായിരുന്നു.

epl

25 പോയിന്റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്തും 18 പോയിന്റുള്ള എവര്‍ട്ടന്‍ 16ാം സ്ഥാനത്തുമാണ്. വമ്പന്‍മാരുടെ പോരാട്ടത്തില്‍ ആഴ്‌സണലിനെ മാഞ്ചസ്റ്റര്‍ സിറ്റി നാണംകെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റിയുടെ ജയം. രണ്ടാം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയിനിന്റെ ഗോളില്‍ സിറ്റി അക്കൗണ്ട് തുറന്നപ്പോള്‍ 15ാം മിനുട്ടില്‍ റഹിം സ്‌റ്റെര്‍ലിങ് ലീഡുയര്‍ത്തി. 40ാം മിനുട്ടില്‍ ഡി ബ്രൂയിന്‍ തന്നെയാണ് സിറ്റിയ്ക്കായി മൂന്നാം ഗോള്‍ നേടിയത്. 35 പോയിന്റുള്ള സിറ്റി മൂന്നാമതും 22 പോയിന്റുള്ള ആഴ്‌സണല്‍ ഒമ്പാതാം സ്ഥാനത്തുമാണ്.

Story first published: Monday, December 16, 2019, 9:53 [IST]
Other articles published on Dec 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+