Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അപ്രതീക്ഷിത ട്രാൻസ്ഫെറുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്...

ആരും ഒട്ടും പ്രതീക്ഷിക്കാത്ത ട്രാൻസ്ഫെറുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.സ്റ്റോക്ക് സിറ്റിയുടെ 35 കാരനായ ഗോൾകീപ്പർ ഗ്രാൻഡ് ലീയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം തട്ടകത്തിലേക്ക് എത്തിച്ചിരിക്കുന്നത്.യുണൈറ്റഡിന്റെ മൂന്നാംനിര ഗോൾകീപ്പറായിട്ടാണ് ഇംഗ്ലണ്ട് താരം ടീമിലെത്തിരിക്കുന്നത്.സ്പാനിഷ് താരം ഡേവിഡ് ഡെ ഡി ഗേയ അർജന്റൈൻ താരം സെർജിയോ റൊമേരോ എന്നിവർക്കു പിന്നിൽ മൂന്നാം ഓപ്സിഷനായിട്ടാണ് ഗ്രാൻഡ് ലീ ഓൾഡ് ട്രാഫൊഡിൽ കാലുകുത്തുന്നത്. നേരത്തെ സ്വിസർലാൻഡ് ഗോൾകീപ്പറായ ജോയൽ കാസ്ട്രോ പെരേര ലോൺ അടിസ്ഥാനത്തിൽ പോർച്ചുഗീസ് ക്ലബ്ബായ ബെലെനെസസ്സിലേക്ക് പോയതോടെയാണ് മുപ്പത്തഞ്ചുകാരനായ ലീ യൂണൈറ്റഡിലേക്കെത്തിയത്.

mutd

"ഇത് സ്വപ്ന തുല്യമാണ് ,ഇത്രയും ചരിത്ര പരമ്പര്യം ഉറങ്ങുന്ന ക്ലബ്ബിൽ കളിക്കാൻ പറ്റുക എന്നത് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല.എന്റെ കരിയറിലെ എല്ലാ നിമിഷവും ഞാൻ ആസ്വദിച്ചു,ഇനിയും അങ്ങനെ തന്നെയാകും";കരാറിനുശേഷം ലീ യുണൈറ്റഡ് വെബ്സൈറ്റിൽ കുറിച്ചു.


സ്റ്റോക്ക് സിറ്റിയിൽ രണ്ടാം ഗോൾകീപ്പറായിട്ടാണ് ലീ കളിചിരുന്നത്.കഴിഞ്ഞ സീസണിൽ 16 മത്സരങ്ങൾ കളിച്ച ലീ 34 തകർപ്പൻ സേവുകളും ചെയ്തിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബായ വാറ്റ്ഫോർഡിലൂടെ കളിച്ചു വന്ന ലീ 2001 ൽ ഡെർബി കൗഡിയിലുടെ പ്രീമിയർ ലീഗിലേക്കെത്തി.തുടർന്ന് ബർണലി,ഷെഫിയിൽഡ്‌, ഓൾഡാം അത്ലറ്റിക് എന്നി ക്ലബ്ബുകൾക്കുവേണ്ടിയും ഗോൾവല കാത്തു.ഇംഗ്ലണ്ടിന്റെ അണ്ടർ 19, അണ്ടർ 21 താരം കുടിയാണ് ഗ്രാൻഡ് ലീ..

Story first published: Wednesday, July 4, 2018, 9:26 [IST]
Other articles published on Jul 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+