For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ യുനൈറ്റഡും സതംപ്ടണുംഇഎഫ്എല്‍ കപ്പ് ഫൈനലിന് ഒരുങ്ങുന്നു, റൂണി കളിച്ചേക്കും

By കാശ്വിന്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഞായറാഴ്ച ഇ എഫ് എല്‍ കപ്പ് ഫൈനലില്‍ സതംപ്ടണെ നേരിടും. ഹൊസെ മൗറിഞ്ഞോക്ക് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആദ്യ കിരീടം ലക്ഷ്യമിടുന്നു. അതുകൊണ്ടു തന്നെ അട്ടിമറി ഒഴിവാക്കാന്‍ മൗറിഞ്ഞോ ഏറ്റവും മികച്ച ഇലവനെ തന്നെ ഫൈനലില്‍ ഇറക്കും. അര്‍മേനിയന്‍ മുന്നേറ്റതാരം ഹെന്റിക് മഹിതരിയന്‍ പരുക്കേറ്റ് പുറത്തായത് യുനൈറ്റഡിന് തിരിച്ചടിയാണ്.

മികച്ച ഫോമിലായിരുന്നു മഹിതരിയന്‍. യൂറോപ ലീഗില്‍ സെയിന്റ് എറ്റീനെതിരെ ഗോളടിച്ചതിന് ശേഷമാണ് മഹിതരിയന്‍ പരുക്കേറ്റ് കളം വിട്ടത്. എന്നാല്‍, ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് ചേക്കേറിയേക്കുന്ന അഭ്യൂഹങ്ങള്‍ക്ക് തത്കാലത്തേക്ക് വിരാമമിട്ടു കൊണ്ട് വെയിന്‍ റൂണി ആദ്യ ഇലവനില്‍ തിരിച്ചെത്തുമെന്ന സൂചനയുണ്ട്.

ചൊവ്വാഴ്ചയാണ് ചൈനയിലെ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാകുന്ന ദിവസം. റൂണിയുടെ ഏജന്റ് ബീജിംഗില്‍ ക്ലബ്ബുമായി ചര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതേ സമയം, വാര്‍ത്താ സമ്മേളനത്തില്‍ മൗറിഞ്ഞോ നല്‍കിയ സൂചന മഹിതരിയനില്ലാത്ത സാഹചര്യത്തില്‍ റൂണി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ വന്നേക്കുമെന്നാണ്. എനിക്കൊരു തീരുമാനമുണ്ട്, കാത്തിരുന്ന് കാണം- ഇതായിരുന്നു കോച്ചിന്റെ വാക്കുകള്‍.

xzlatan

മാഞ്ചസ്റ്ററിന് രണ്ട് രീതികളാണുള്ളത്. രണ്ട് മിഡ്ഫീല്‍ഡര്‍മാരെയും പത്താം നമ്പറിനെയും വെച്ചുള്ളതാണ് ഒന്ന്. അതല്ലെങ്കില്‍ ആറാം നമ്പറിനെയും രണ്ട് മിഡ്ഫീല്‍ഡര്‍മാരെയും മുന്‍നിര്‍ത്തിയുള്ളത്. മഹിതരിയന്‍ ഇല്ലാത്തതിനാല്‍ എനിക്ക് പത്താം നമ്പറിനെ മുന്നില്‍ നിര്‍ത്തിയുള്ള ആദ്യത്തെ പ്ലാന്‍ നടപ്പിലാക്കേണ്ടി വരും. പത്താം നമ്പര്‍ തീര്‍ച്ചയായും വെയിന്‍ റൂണിയായിരിക്കും. നിരവധി മത്സരങ്ങളില്‍ ഈ പൊസിഷനില്‍ കളിച്ചിട്ടുള്ളത് റൂണിയാണ്. ഫൈനലില്‍ എനിക്ക് മുന്നില്‍ മറ്റൊരു ഓപ്ഷനില്ല - മൗറിഞ്ഞോ പറഞ്ഞു.

നാല് തവണ എഫ് എ കപ്പ് ജേതാവാണ് മൗറിഞ്ഞോ എന്ന പരിശീലകന്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ആദ്യ കിരീടം ലക്ഷ്യമിടുന്ന പോര്‍ച്ചുഗീസ് കോച്ചിന് സതംപ്ടണില്‍ നിന്നുയരാന്‍ സാധ്യതയുള്ള വെല്ലുവിളിയെ കുറിച്ച് നല്ല ബോധ്യമുണ്ട്.

വെംബ്ലിയിലെ ഫൈനലില്‍ സതംപ്ടണിന് ചരിത്രത്തിന്റെ കൂട്ടുണ്ട്. 1976 എഫ് എ കപ്പ് ഫൈനലില്‍ സതംപ്ടണ്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി ചാമ്പ്യന്‍മാരായിരുന്നു. രണ്ട് ടീമും സ്‌ട്രൈക്കര്‍മാരിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് യൂറോപ ലീഗയില്‍ എറ്റീനെതിരെ ഹാട്രിക്ക് നേടിയിരുന്നു. വെറ്ററന്‍ താരത്തിന്റെ തകര്‍പ്പന്‍ ഫോം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് എതിരാളികള്‍.

സതംപ്ടണിലും ഒളിപ്പോരാളികളുണ്ട്. മനോലോ ഗാബിയാഡിനിയാണ് പ്രധാന താരം. ജനുവരിയിലെ ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ ഗാബിയാഡിനിയാണ് ഇ എഫ് എല്‍ കപ്പില്‍ സതംപ്ടണിനെ ഫൈനല്‍ വരെ കുതിപ്പിച്ചത്. നഥാന്‍ റെഡ്മന്‍ഡും മികച്ച ഫോമിലാണ്. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ വീഴ്ത്തി സതംപ്ടണ്‍ ഫൈനല്‍ ഉറപ്പിച്ചത് നഥാന്‍ റെഡ്മന്‍ഡിന്റെ ഗോളിലായിരുന്നു.

Story first published: Saturday, February 25, 2017, 13:42 [IST]
Other articles published on Feb 25, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+