ദില്ലി: ലിയോണിന്റെയും ചെല്‍സിയുടെയും മുന്‍ താരമായ ഫ്‌ളോറന്റ് മലൗഡ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് തിരിച്ചെത്തുന്നു. ഡല്‍ഹി ഡയനാമോസിനുവേണ്ടിയാണ് ഈ വെറ്ററന്‍ താരം കളത്തിലിറങ്ങുക.
തുടര്‍ച്ചയായി ഫ്രഞ്ച് ലീഗ് കിരീടം നേടിയ ലിയോണ്‍ ടീമിലും 2012ല്‍ ചാംപ്യന്‍സ് ലീഗ് കിരീടമുയല്‍ത്തിയ ചെല്‍സി ടീമിലും മലൗഡയുണ്ടായിരുന്നു. കഴിഞ്ഞ സീസണിലും ഡല്‍ഹിക്കുവേണ്ടി അറ്റാക്കിങ് മിഡ് ഫീല്‍ഡറുടെ റോളില്‍ ഈ ഫ്രാന്‍സ് ഇന്റര്‍നാഷണല്‍ താരമുണ്ടായിരുന്നു.

ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ശരിയ്ക്കും ആസ്വദിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ സെമിഫൈനല്‍ വരെ എത്തിയ ഡല്‍ഹി ടീമിന്റെ പ്രകടനത്തില്‍ മലൗഡയുടെ പങ്ക് എഴുതിതള്ളാന്‍ പറ്റുന്നതായിരുന്നില്ല.
ഒക്ടോബര്‍ ഒന്നുമുതലാണ് പുതിയ സീസണിലെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മത്സരം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ്. അത്‌ലിറ്റികോ ഡി കൊല്‍ക്കത്ത, ചെന്നൈയിന്‍ എഫ് സി, ഡല്‍ഹി ഡയനാമോസ്, എഫ്‌സി ഗോവ, പൂനെ സിറ്റി, മുംബൈ സിറ്റി എന്നിവയാണ് മറ്റു പ്രധാന ടീമുകള്‍.