വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Happy Birthday Messi: പ്രായത്തേക്കാളധികം ഹാട്രിക്കുകളും, ട്രോഫികളും! അവിശ്വസനീയ റെക്കോര്‍ഡുകള്‍

ആറു തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം മെസ്സിയെ തേടിയെത്തിയിട്ടുണ്ട്

കാല്‍പന്തുകളിയുടെ രാജകുമാരന് ഇന്ന് 33ാം പിറന്നാള്‍. ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും പോസ്റ്റര്‍ ബോയ് ലയണല്‍ മെസ്സിയാണ് പിറന്നാളിന്റെ നിറവില്‍ നില്‍ക്കുന്നത്. 1987ല്‍ ഇതേ ദിവസമായിരുന്നു ഫുട്‌ബോളിലെ ലയണെന്ന് ആരാധകര്‍ ഓമനപ്പേരിട്ട മെസ്സി അവതരിച്ചത്. ശാരീരിക വിഷമതകള്‍ നിറഞ്ഞ ബാല്യകാലത്തെ അതിജീവിച്ച് മെസ്സിയെ ഇന്നു കാണുന്ന മെസ്സിയാക്കിയത് ബാഴ്‌സലോണയാണ്. 'തങ്ങളുടെ കുട്ടിയായി' കുഞ്ഞു മെസ്സിയെ വളര്‍ത്തിക്കൊണ്ട് വന്ന് പിന്നീട് കളത്തിലേക്കു കയറൂരിവിട്ടത് ബാഴ്‌സയാണ്. ബാഴ്‌സയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ മെസ്സിയെന്ന ജീനിയസിനെ നമുക്ക് നഷ്ടമാവുമായിരുന്നു.

2011ല്‍ കെകെആര്‍ ക്യാപ്റ്റനായപ്പോള്‍ ഷാരൂഖ് പറഞ്ഞതെന്ത്? വെളിപ്പെടുത്തി ഗൗതം ഗംഭീര്‍2011ല്‍ കെകെആര്‍ ക്യാപ്റ്റനായപ്പോള്‍ ഷാരൂഖ് പറഞ്ഞതെന്ത്? വെളിപ്പെടുത്തി ഗൗതം ഗംഭീര്‍

ദ്രാവിഡ് ദി ഗ്രേറ്റ്, 50 വര്‍ഷത്തിനിടെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍! സച്ചിനെ പിന്തള്ളിദ്രാവിഡ് ദി ഗ്രേറ്റ്, 50 വര്‍ഷത്തിനിടെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍! സച്ചിനെ പിന്തള്ളി

ഇന്ന് മെസ്സി മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ കിങായി വിലസുകയാണ്. എത്രയെത്ര റെക്കോര്‍ഡുകള്‍, നേട്ടങ്ങള്‍, സ്വപ്‌നതുല്യമായ പ്രകടനങ്ങള്‍... മെസ്സി ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന നദി പോലെയാണ്. ഇനിയുമേറെക്കാലെ ഇതുപോലെ തന്നെ അദ്ദേഹം ഒഴുകട്ടെയെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നു. ഒരുപിടി അവിശ്വസനീയ റെക്കോര്‍ഡുകള്‍ മെസ്സി തന്റെ പേരില്‍ സുവര്‍ണലിപികളാല്‍ കുറിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഈ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നമുക്ക് നോക്കാം.

കൂടുതല്‍ ഹാട്രിക്കുകള്‍, ഗോളുകള്‍

കൂടുതല്‍ ഹാട്രിക്കുകള്‍, ഗോളുകള്‍

സ്പാനിഷ് ലാ ലിഗയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ഹാട്രിക്കുകളും ഗോളുകളും നേടിയത് മെസ്സിയാണ്. 440 ഗോളുകളാണ് ലാ ലിഗയില്‍ മാത്രം അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതിനായി വേണ്ടിവന്നത് 477 മല്‍സരങ്ങള്‍ മാത്രം. നിലവില്‍ ലോക ഫുട്‌ബോളിലെ തന്റെ മുഖ്യ എതിരാളിയും റയല്‍ മാഡ്രിഡിന്റെ മുന്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ 129 ഗോളുകള്‍ മെസ്സി കൂടുതല്‍ നേടിയിട്ടുണ്ട്.
ഹാട്രിക്ക് നേടുന്നത് മെസ്സിയുടെ ഒരു വീക്ക്‌നെസ് തന്നെയാണെന്നു പറയേണ്ടിവരും. തന്റെ പ്രായത്തേക്കാള്‍ കൂടുല്‍ ഹാട്രിക്കുകള്‍ അദ്ദേഹം കുറിച്ചു കഴിഞ്ഞു. 36 ഹാട്രിക്കുകളാണ് മെസ്സി അടിച്ചുകൂട്ടിയത്. 34 ഹാട്രിക്കുകളുമായി റൊണാള്‍ഡോയാണ് രണ്ടാംസ്ഥാനത്ത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ ഗോള്‍

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ ഗോള്‍

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ താരം മെസ്സിയാണ്. 2012 കലണ്ടര്‍ വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗോളടിപ്രകടനം കണ്ടത്. സീസണില്‍ 79 ഗോളുകള്‍ ബാഴ്‌സയ്ക്കു വേണ്ടി മെസ്സി അടിച്ചുകൂട്ടി. കൂടാതെ അര്‍ജന്റൈന്‍ കുപ്പായത്തില്‍ 12 ഗോളുകളും അദ്ദേഹമ നേടി. ഇതോടെ ജര്‍മന്‍ ഇതിഹാസം ജെര്‍ഡ് മുള്ളറുടെ 85 ഗോളുകളെന്ന ലോക റെക്കോര്‍ഡും മെസ്സിക്കു മുന്നില്‍ വഴി മാറി.
ബാഴ്‌സയ്ക്കു വേണ്ടി നേടിയ 79 ഗോളുകളില്‍ 59 എണ്ണം ലാ ലിഗയിലായിരുന്നു. 13 (ചാംപ്യന്‍സ് ലീഗ്), 5 (കോപ്പ ഡെല്‍ റേ), രണ്ട് (സ്പാനിഷ് സൂപ്പര്‍ കപ്പ്) എന്നിങ്ങനെയായിരുന്നു മറ്റു ഗോളുകള്‍.

കൂടുതല്‍ ബാലണ്‍ ഡിയോര്‍, യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്

കൂടുതല്‍ ബാലണ്‍ ഡിയോര്‍, യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്

കാല്‍പ്പന്തുകളിയിലെ പരമോന്നത പുരസ്‌കാരമായ ബാലണ്‍ ഡിയോറും യൂറോപ്പിലെ ഗോള്‍വേട്ടക്കാരനുള്ള യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടും കൂടുതല്‍ തവണ സ്വന്തമാക്കിയ താരവും മെസ്സി തന്നെ. ആറു തവണയാണ് മെസ്സിയെ തേടി ബാലണ്‍ ഡിയോറെത്തിയത്. അഞ്ചു ബാലണ്‍ ഡിയോറുകളുമായി റൊണാള്‍ഡോയാണ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ലോക ഫുട്‌ബോളിലെ കേമനുള്ള പുരസ്‌കാരത്തിനു വേണ്ടി പോരടിക്കുന്നത് ഇവര്‍ തമ്മിലാണെന്നതാണ് ശ്രദ്ധേയം.
ഇതുകൂടാതെ ഗോളടി നേട്ടത്തിലും മെസ്സിയെ വെല്ലാന്‍ മറ്റൊരു താരമില്ല. ആറു വട്ടം യൂറോപ്പിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും അദ്ദേഹം കൈക്കലാക്കി.

ലാ ലിഗയില്‍ ഒരു സീസണില്‍ കൂടുതല്‍ ഗോള്‍

ലാ ലിഗയില്‍ ഒരു സീസണില്‍ കൂടുതല്‍ ഗോള്‍

ലാ ലിഗയില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് മെസ്സിക്കു അവകാശപ്പെട്ടതാണ്. മുന്‍ സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്കു കീഴിലായിരുന്നു മെസ്സി ഗോള്‍മഴ പെയ്യിച്ചത്. 2011-12 സീസണില്‍ ലാ ലിഗയില്‍ മാത്രം ഗോള്‍നേട്ടത്തില്‍ മെസ്സി ഫിഫ്റ്റി തികച്ചു. വെറും 37 മല്‍സരങ്ങളില്‍ നിന്നായിരുന്നു നേട്ടം. റൊണാള്‍ഡോ മെസ്സിക്കു ഭീഷണിയുയര്‍ത്തി തൊട്ടു പിന്നില്‍ തന്നെയുണ്ടായിരുന്നു. 46 ഗോളുകളായിരുന്നു റോണോയുടെ സമ്പാദ്യം.

ചാംപ്യന്‍സ് ലീഗിലെ ഗോള്‍മഴ

ചാംപ്യന്‍സ് ലീഗിലെ ഗോള്‍മഴ

യുവേഫ ചാംപ്യന്‍സ് ലീഗിലും മെസ്സി ഗോള്‍വേട്ട നടത്തിയിട്ടുണ്ട്. ഗ്രൂപ്പു ഘട്ടത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം അദ്ദേഹമാണ്. 68 ഗോളുകളാണണ് മെസ്സിയുടെ പേരിലുള്ളത്. കൂടാതെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കൂടുതല്‍ ഗോളുകള്‍ അടിച്ച താരവും മെസ്സി തന്നെയാണ്. 29 മല്‍സരങ്ങളില്‍ നിന്നും 29 ഗോളുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.
ചാംപ്യന്‍സ് ലീഗില്‍ കൂടുതല്‍ ഹാട്രിക്കുകളെന്ന റെക്കോര്‍ഡ് റൊണാള്‍ഡോയ്‌ക്കൊപ്പം പങ്കിടുകയാണ് മെസ്സി. ഇരുവരും എട്ടു ഹാട്രിക്കുകള്‍ വീതം നേടിയിട്ടുണ്ട്.

കൂടുതല്‍ ട്രോഫികള്‍ നേടിയ ബാഴ്‌സ താരം

കൂടുതല്‍ ട്രോഫികള്‍ നേടിയ ബാഴ്‌സ താരം

ബാഴ്‌സയ്ക്കു വേണ്ടി ഏറ്റവുമധികം ട്രോഫികള്‍ സ്വന്തമാക്കിയ താരം മെസ്സിയാണ്. 34 ട്രോഫികളാണ് ബാഴ്‌സ കുപ്പായത്തില്‍ ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായത്. 10 തവണ ബാഴ്‌സയ്‌ക്കൊപ്പം ലാ ലിഗ കിരീടത്തില്‍ മുത്തമിട്ട മെസ്സി നാലു തവണ ചാംപ്യന്‍സ് ലീഗ് വിജയത്തിലും പങ്കാളിയായി.
കൂടാതെ ആറു വീതം കോപ്പാ ഡെല്‍ റേ. സ്പാനിഷ് സൂപ്പര്‍ കപ്പ്, മൂന്നു വീതം ഫിഫ ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും മെസ്സി ബാഴ്‌സയ്‌ക്കൊപ്പം നേടി.

കൂടുതല്‍ ലാ ലിഗ നേടിയ വിദേശ താരം

കൂടുതല്‍ ലാ ലിഗ നേടിയ വിദേശ താരം

ലാ ലിഗ കിരീടം ഏറ്റവുമധികം തവണ സ്വന്തമാക്കിയ വിദേശ താരം മെസ്സിയാണ്. മറ്റൊരു ഫുട്‌ബോളര്‍ക്കും കരിയറില്‍ 10 തവണ ലാ ലിഗ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഇനി രണ്ടു ട്രോഫികള്‍ കൂടി നേടാനായാല്‍ ഏറ്റവുമധികം ലാ ലിഗ നേടിയ താരമെന്ന മുന്‍ റയല്‍ മാഡ്രിഡ് ഇതിഹാസം പാക്കോ ഗെന്റോയുടെ റെക്കോര്‍ഡിനൊപ്പം മെസ്സിയുമെത്തും. 18 വര്‍ഷം നീണ്ട റയല്‍ കരിയറില്‍ 12 ലാ ലിഗ ട്രോഫികളാണ് ഗെന്റോ സ്വന്തമാക്കിയത്.

Story first published: Wednesday, June 24, 2020, 15:55 [IST]
Other articles published on Jun 24, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X