Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ സീസണിൽ തന്നെ റൂണിയെയും ബെർബെറ്റോവിനേയും കടത്തിവെട്ടി ലുക്കാക്കു

യൂണൈറ്റഡിലെ ആദ്യ സീസണിൽ തന്നെ പല വമ്പന്മാരെയും കടത്തിവെട്ടിയിരിക്കുകയാണ് മുൻ എവെർട്ടൻ താരം റോമിലു ലുക്കാക്കു.യൂണൈറ്റഡിലെ ആദ്യ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടമാണ് ലുക്കാക്കു സ്വന്തമാക്കിയത്.ഇതോടെ യുണൈറ്റഡിന്റെ വമ്പൻ താരങ്ങളായ റൂണി,ടെവസ്,ബെർബെറ്റോവ് എന്നിവരെ ലുക്കാക്കു പിന്തള്ളി.


ഇതുവരെ തന്നെ 27 ഗോളുകൾ ലുക്കാക്കു യൂണൈറ്റഡിനായി നേടിക്കഴിഞ്ഞു.ടെവെസിന്റെ 19 ഗോളുകൾ റൂണി യുടെ 17 ബെബറ്റോവിന്റെ 14 ഗോളുകൾ എന്നീ മുൻകാല റെക്കോർഡുകളാണ് ലുക്കാക്കു തിരുത്തിയത്.കൂടാതെ യൂണൈറ്റഡിനുവേണ്ടിയാണ് താരം ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്നതും.2016/2017 സീസണിൽ എവെർട്ടനുവേണ്ടി ലുക്കാക്കു നേടിയ 26 ഗോളുകളായിരുന്നു തന്റെ കരിയറിൽ ഏറ്റവും മികച്ചുനിന്നത്.

romelu

പ്രീമിയർ ലീഗിൽ മറ്റ് വമ്പൻ ക്ലബ്ബുകളിൽ ഈ സീസണില്ലെത്തിയ താരങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ലുക്കാക്കു ഏറെ മുന്നിലാണ്.ഈ സീസണിൽ ചെൽസീലെത്തിയ അൽവാരോ മോറാട്ടയും ആഴ്‌സണലിലെത്തിയ അലക്സാൻഡറെ ലകേസ്റ്റെയും ഇതുവരെ ഇരുപത് ഗോളുകൾ പോലും തികച്ചിട്ടില്ല.

2009 ൽ ആൻഡർലെകറ്റ് എന്ന ബെൽജിയം ക്ലബ്ബിനുവേണ്ടി കളിച്ചുതുടങ്ങിയ ലുക്കാക്കു 2011 ൽ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസീലേക്കെത്തി.രണ്ട് സീസണുകളിൽ ചെൽസിയിൽ ഉണ്ടായിരുന്നെങ്കിലും വെറും 10 മത്സരങ്ങളാണ് കളിച്ചത്.പിന്നെ ലോൺ അടിസ്ഥനത്തിൽ എവെർട്ടണിലെത്തിയതോടെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.എവെർട്ടണുവേണ്ടി 110 മത്സരങ്ങളിൽ നിന്ന് 53 ഗോളുകളും ഈ ഇരുപത്തിനാലുകാരൻ നേടിട്ടുണ്ട്.

Story first published: Thursday, April 19, 2018, 9:25 [IST]
Other articles published on Apr 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+