Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്കൊപ്പം ഇനി സുവാരസുമില്ല- ബാഴ്‌സലോണ വിട്ടു; ഇനി അത്‌ലറ്റികോ മാഡ്രിഡില്‍

ബാഴ്‌സലോണ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉറുഗ്വെ സീനിയര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ബാഴ്‌സലോണ വിട്ടു. ലാ ലിഗ ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിലേക്കാണ് സുവാരസിന്റെ കൂടുമാറ്റം. അല്‍പ്പനാളുകളായി മികച്ച ഫോമിലല്ലാത്ത സുവരാസിന്റെ കൂടുമാറ്റം ബാഴ്‌സലോണ സ്ഥിരീകരിച്ചു. അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സലോണയിലെത്തി താളം കണ്ടെത്തിയതിനാല്‍ത്തന്നെ സുവാരസിന്റെ സേവനം ഇനി ക്ലബ്ബിന് ആവിശ്യമില്ലെന്ന നിലപാടിലാണ് ബാഴ്‌സയുടെ പുതിയ പരിശീലകനായ റൊണാള്‍ഡ് കോമാന്‍. അല്‍വാരമോ മൊറാറ്റയുടെ പകരക്കാരനായി അത്‌ലറ്റികോ മാഡ്രിഡിലെത്തുന്ന സുവാരസിന് ബാഴ്‌സലോണ ഔദ്യോഗികമായി യാത്രയയപ്പ് നല്‍കും. സുവാരസ് ക്ലബ്ബിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന് ക്ലബ്ബ് നന്ദിയും അറിയിച്ചിട്ടുണ്ട്. ഭാവിയിലേക്ക് സുവാരസിന് ആശംസയും നേര്‍ന്നിട്ടുണ്ട്.

33കാരനായ താരം ആറ് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ബാഴ്‌സലോണയുടെ പടിയിറങ്ങുന്നത്. 2014ല്‍ ലിവര്‍പൂളില്‍ നിന്ന് സുവാരസ് ബാഴ്‌സലോണയിലെത്തിയത്. മെസ്സി-സുവാരസ്-നെയ്മര്‍ ത്രയം ബാഴ്‌സലോണയ്ക്ക് വേണ്ടി ഒരുമിച്ച് കളിച്ചത് ബാഴ്‌സലോണയുടെ സുവര്‍ണ്ണ കാലഘട്ടം തന്നെയായിരുന്നു. ബാഴ്‌സയ്ക്കുവേണ്ടി 191 മത്സരത്തില്‍ നിന്ന് 147 ഗോള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ബാഴ്‌സലോണയ്‌ക്കൊപ്പം നാല് ലാലിഗ,നാല് കോപ്പാ ഡെല്‍റേ,ഓരോ ചാമ്പ്യന്‍സ് ലീഗ്,യുവേഫ സൂപ്പര്‍ കപ്പ്,ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവ സുവാരസ് നേടിയിട്ടുണ്ട്. സീനിയര്‍ താരങ്ങളെ പരമാവധി ഒഴിവാക്കി യുവ ബാഴ്‌സലോണയെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് കോമാന്‍.

luis-suarez

സ്പാനിഷ് മൈതാനങ്ങളില്‍ കളിച്ചുള്ള പരിചയസമ്പത്ത് അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിലും സുവാരസിനെ തുണയ്ക്കും. അയാക്‌സ് ക്ലബ്ബിനുവേണ്ടിയും സുവാരസ് കളിച്ചിട്ടുണ്ട്. സുവാരസ് യുവന്റസില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കാന്‍ എത്തിയേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒടുവില്‍ അദ്ദേഹം അത്‌ലറ്റികോ മാഡ്രിഡില്‍ എത്തുകയായിരുന്നു. മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം അത്‌ലറ്റികോയ്ക്കുണ്ട്. അതിനാല്‍ത്തന്നെ സുവാരസ് എത്തുന്നതോടെ ടീമിന് കൂടുതല്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അത്‌ലറ്റികോ കോച്ച് സിമിയോണി.

സുവാരസ് ടീം വിട്ടതോടെ അടുത്ത സീസണില്‍ ലയണല്‍ മെസ്സി കൂടുമാറുമെന്നതും ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇൗ സീസണില്‍ത്തന്നെ മെസ്സി ക്ലബ്ബ് വിടുമായിരുന്നെങ്കിലും കരാറാണ് വിലങ്ങു തടിയായത്. എന്നാല്‍ ഈ സീസണോടെ ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിക്കുന്നതിനാല്‍ മെസ്സിക്ക് ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാം. വരുന്ന സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജഴ്‌സിയില്‍ മെസ്സിയെ കാണാനുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ കൂടുതലാണ്.

Story first published: Thursday, September 24, 2020, 14:50 [IST]
Other articles published on Sep 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+