Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

13 വർഷങ്ങൾക്ക് ശേഷം തന്റെ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തി ലൂയിസ് നാനി

നീണ്ട 13 വർഷങ്ങൾക്ക് ശേഷം പോർച്ചുഗൽ താരമായ ലൂയിസ് നാനി തന്റെ ആദ്യ ക്ലബ്ബായ സ്പോർട്ടിങ് സി പിയിലേക്ക് തിരികെ എത്തുന്നു.2005 ലാണ് പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് സി പിയിൽ നാനി കരിയർ ആരംഭിക്കുന്നത്.തുടർന്ന് പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് താരം ചേക്കേറിരുന്നു.

ഇപ്പോൾ ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയിൽ നിന്ന് ഫ്രീ ട്രാൻസ്ഫെറിലാണ് നാനി പഴയ ക്ലബ്ബിലേക്ക് എത്തിരിക്കുന്നത്.മുമ്പേ താരത്തിനായി സ്പാനിഷ് ക്ലബ്ബായ വാലെൻസിയ കൂടതൽ ശ്രമം നടത്തിരുന്നു കൂടാതെ മികച്ച ഫീയും ക്ലബ്ബ് ഓഫർ ചെയ്തിരുന്നു,എന്നാൽ തനിക്ക് ആദ്യ ക്ലബ്ബായ സ്പോർട്ടിങ്ങിൽ ഒരു പ്രതിഫലവും കൂടാതെ കളിക്കാനാണ് താൽപര്യമെന്നും ക്ലബ്ബ് എന്നെ സമീപിച്ചാൽ ഞാൻ തീർച്ചയായും പോകുമെന്നും നാനി പറഞ്ഞിരുന്നു.ഇതിനുപിന്നാലെയാണ് സ്പോർട്ടിങ് സി പി നാനിയെ സമീപിച്ചത്.

luisnani

2007 മുതൽ 2015 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ സ്ഥിര സാന്നിധ്യമായിരുന്നു ഈ മുപ്പത്തിയൊന്നുകാരൻ.യൂണൈറ്റഡിനായി 147 മത്സരങ്ങൾ കളിച്ച നാനി 27 ഗോളുകളും നേടിട്ടുണ്ട്.അതുപോലെ യുണൈറ്റഡ് ജീവിതത്തിനിടയിലും നാനി ലോൺ അടിസ്ഥാനത്തിൽ സ്പോർട്ടിങ്ങിനുവേണ്ടി കളിച്ചു.2016 ൽ ഇസ്താംബുൾ ക്ലബ്ബിലേക്ക് ചേക്കേറിയെങ്കിലും ഒരു സീസണിനു ശേഷം ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയിലേക്കെത്തി.2006 മുതൽ പോർച്ചുഗൽ ദേശിയ ടീമിന്റെ സ്ഥിര സാന്നിധ്യമായിരുന്നെങ്കിലും റഷ്യൻ ലോകകപ്പിൽ പന്ത് തട്ടാൻ അവസരം കിട്ടിയില്ല.

Story first published: Thursday, July 12, 2018, 15:01 [IST]
Other articles published on Jul 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+