വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മകളുടെ വേര്‍പാടിന് ശേഷം ലൂയിസ് എന്റിക്വെ സ്‌പെയ്ന്‍ പരിശീലകനായി തിരികെയെത്തി

മാഡ്രിഡ്: ഒമ്പതുവയസുകാരിയായ മകളുടെ വേര്‍പാട് തീര്‍ത്ത മാനസികാഘാതത്തില്‍നിന്നും മുക്തനായി ലൂയിസ് എന്റിക്വെ സ്‌പെയന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തിരിച്ചെത്തി. അഞ്ചുമാസത്തോളമായി റോബര്‍ട്ട് മൊറേനോയാണ് സ്‌പെയ്‌നിന്റെ താത്കാലിക പരിശീലകന്‍. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ കടന്ന് ടീമിന് യോഗ്യത നേടിക്കൊടുക്കാന്‍ മൊറേനോയ്ക്ക് കഴിഞ്ഞിരുന്നു.

എന്റിക്വെ തിരിച്ചെത്തുമ്പോള്‍ മാറിനില്‍ക്കാന്‍ സന്തോഷമേയുള്ളൂവെന്ന് മൊറേനോ പറഞ്ഞു. നേരത്തെതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം മടങ്ങിയെത്തുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും മൊറേനോ വ്യക്തമാക്കി. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയാലെസും എന്റിക്വേയെ സ്വാഗതം ചെയ്തു. ഇപ്പോഴത്തെ ടീമിന്റെ പദ്ധതിക്ക് പിന്നില്‍ എന്റിക്വെ ആണെന്ന് റുബിയാലെസ് പറഞ്ഞു.

Luis Enrique

<strong>ടെസ്റ്റിന്റെ ഉയര്‍ച്ചക്ക് പിങ്ക് ബോള്‍ ഉപയോഗിച്ചാല്‍ പോരാ; അതിന് ഇത് കൂടി ശ്രദ്ധിക്കണമെന്ന് ദ്രാവിഡ്</strong> ടെസ്റ്റിന്റെ ഉയര്‍ച്ചക്ക് പിങ്ക് ബോള്‍ ഉപയോഗിച്ചാല്‍ പോരാ; അതിന് ഇത് കൂടി ശ്രദ്ധിക്കണമെന്ന് ദ്രാവിഡ്

ജൂണില്‍ മകള്‍ രോഗബാധിതയായതിനെ തുടര്‍ന്നാണ് എന്റിക്വെ സ്ഥാനമൊഴിഞ്ഞത്. പിന്നീട് മൊറേനോയെ താത്കാലിക ചുമതലയേല്‍പ്പിച്ചു. പരിശീലകന്‍ തിരിച്ചെത്തുമ്പോള്‍ മൊറേന അസിസ്റ്റന്റ് ആയി ഉണ്ടാവില്ലെന്നാണ് സൂചന. ഗ്രൂപ്പ് എഫ് ല്‍ എട്ട് വിജയങ്ങളുമായാണ് സ്‌പെയ്ന്‍ യൂറോ യോഗ്യത ഉറപ്പാക്കിയത്. രണ്ടാം സ്ഥാനത്തുള്ള സ്വീഡനേക്കാള്‍ 5 പോയന്റ് മുന്നിലായി യോഗ്യതാ മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞു.

Story first published: Wednesday, November 20, 2019, 8:44 [IST]
Other articles published on Nov 20, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X