Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടനത്തെ വീഴ്ത്തി ലിവര്‍പൂള്‍, ബാഴ്‌സലോണക്കും ബയേണ്‍ മ്യൂണിക്കിനും പിഎസ്ജിക്കും ജയം

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ വീഴ്ത്തി ലിവര്‍പൂള്‍. ഒന്നിനെതിരേ രണ്ട് ഗോളിലാണ് ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ വിജയിച്ചത്. ടോട്ടനത്തിന്റെ 4-2-3-1 ഫോര്‍മേഷനെ 4-3-3 ഫോര്‍മേഷനില്‍ നേരിട്ടാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. 26ാം മിനുട്ടില്‍ മുഹമ്മദ് സലാഹ് ലിവര്‍പൂളിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ 33ാം മിനുട്ടില്‍ സണ്‍ഹ്യൂങ് മിന്നിലൂടെ ടോട്ടനം മറുപടി പറഞ്ഞു. എന്നാല്‍ 90ാം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോള്‍ ലിവര്‍പൂളിന് ജയം സമ്മാനിക്കുകയായിരുന്നു. 76 ശതമാനം പന്തടക്കത്തിലും 8നെതിരേ 17 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മുന്നിട്ട് നിന്നത് ലിവര്‍പൂളായിരുന്നു. ജയത്തോടെ 28 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെത്തി. 25 പോയിന്റുള്ള ടോട്ടനം രണ്ടാം സ്ഥാനത്താണ്.

liverpool

ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് വോള്‍ഫ്‌സ്ബര്‍ഗിനെ 2-1ന് തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തിലാണ് ബയേണിന്റെ ജയം. 4-2-3-1 ഫോര്‍മേഷനെ 4-1-4-1 ഫോര്‍മേഷനിലാണ് ബയേണ്‍ നേരിട്ടത്. അഞ്ചാം മിനുട്ടില്‍ മാക്‌സിമില്ലിയന്‍ ഫിലിപ്പിലൂടെ വലകുലുക്കി വോള്‍ഫ്‌സ്ബര്‍ഗ് കരുത്തുകാട്ടിയപ്പോള്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ലെവന്‍ഡോസ്‌കിയുടെ ഗോളില്‍ ബയേണ്‍ സമനില പിടിച്ചു. 50ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയുടെ ഗോളിലാണ് ബയേണ്‍ വിജയം ഉറപ്പിച്ചതും. 58 ശതമാനം പന്തടക്കത്തില്‍ ബയേണാണ് മുന്നിട്ട് നിന്നതെങ്കിലും 13നെതിരേ 17 ഗോള്‍ശ്രമവുമായി വോള്‍ഫ്‌സ്ബര്‍ഗ് ആക്രമണത്തില്‍ മുന്നിട്ട് നിന്നു. 27 പോയിന്റുള്ള ബയേണ്‍ രണ്ടാം സ്ഥാനത്താണ്.

ലാ ലിഗയില്‍ റയല്‍ സോസിഡാഡിനെ 2-1ന് ബാഴ്‌സലോണ തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തിലാണ് ബാഴ്‌സലോണയുടെ ജയം. 27ാം മിനുട്ടില്‍ വില്യന്‍ ജോസിന്റെ ഗോളില്‍ റയല്‍ സോസിഡാഡ് ആദ്യം മുന്നിലെത്തിയപ്പോള്‍ 31ാം മിനുട്ടില്‍ ജോര്‍ദി ആല്‍ബയുടെ ഗോളില്‍ ബാഴ്‌സലോണ സമനില പിടിച്ചു. 43ാം മിനുട്ടില്‍ ഫ്രന്‍കി ഡി ജോങ്കാണ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയത്. 54 ശതമാനം പന്തടക്കത്തിലും 12നെതിരേ 14 ഗോള്‍ശ്രമവുമായി ആക്രമണത്തിലും ബാഴ്‌സലോണ മുന്നിട്ട് നിന്നു. 26 പോയിന്റുള്ള റയല്‍ സോസിഡാഡ് രണ്ടാം സ്ഥാനത്തും 20 പോയിന്റുള്ള ബാഴ്‌സലോണ അഞ്ചാം സ്ഥാനത്തുമാണ്.

ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളിയെ ഇന്റര്‍ മിലാന്‍ ഏക പക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. 73ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി റോമലു ലുക്കാക്കുവാണ് ഇന്ററിന് വിജയം സമ്മാനിച്ചത്. 71ാം മിനുട്ടില്‍ നാപ്പോളിയുടെ ലോറിന്‍സോ ഇന്‍സൈന് ചുവപ്പുകാര്‍ഡ് ലഭിച്ചു. 27 പോയിന്റുള്ള ഇന്റര്‍മിലാന്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്.

ഫ്രഞ്ച് ലീഗില്‍ ലോറിന്റിനെ പിഎസ്ജി 2-0ന് തോല്‍പ്പിച്ചു. 49ാം മിനുട്ടില്‍ ലോറിന്റിന്റെ ആന്‍ഡ്രൂ ഗ്രാവില്ലന് ചുവപ്പുകാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി കെയ്‌ലിയന്‍ എംബാപ്പെ വലയിലാക്കി. 61ാം മിനുട്ടില്‍ മോയിസ് കീനാണ് പിഎസ്ജിക്കായി രണ്ടാം ഗോള്‍ നേടിയത്. 31 പോയിന്റുള്ള പിഎസ്ജി രണ്ടാം സ്ഥാനത്താണ്.

Story first published: Thursday, December 17, 2020, 9:49 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+