Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഴടിച്ച് ലിവര്‍പൂള്‍ കസറി; ആഴ്‌സണലിന് തോല്‍വി, ബാഴ്‌സലോണയ്ക്ക് സമനില- മെസ്സിക്ക് റെക്കോഡ്

ലണ്ടന്‍/ബാഴ്‌സലോണ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വമ്പന്‍ ജയം. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. മൂന്നാം മിനുട്ടില്‍ താക്കുമി മിനാമിനോ ലിവര്‍പൂളിന്റെ സ്‌കോര്‍ ബോര്‍ഡ് തുറന്നു. 35ാം മിനുട്ടില്‍ സാദിയോ മാനെ ലീഡുയര്‍ത്തിയപ്പോള്‍ 44ാം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോ മൂന്നാം ഗോളും സമ്മാനിച്ചു.

ലിവര്‍പൂള്‍

52ാം മിനുട്ടില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍,68ാം മിനുട്ടില്‍ ഫിര്‍മിനോ,81,84 മിനുട്ടില്‍ മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിന്റെ അവശേഷിക്കുന്ന ഗോളുകള്‍ നേടിയത്. 65 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് അഞ്ചിനെതിരേ 14 ഗോള്‍ശ്രമമാണ് ലിവര്‍പൂള്‍ നടത്തിയത്. 31 പോയിന്റുമായി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

മാഞ്ചസ്റ്റര്‍ സിറ്റി

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 1-0ന് സതാംപ്റ്റണെ തോല്‍പ്പിച്ചു. 16ാം മിനുട്ടില്‍ റഹിം സ്റ്റെര്‍ലിങ്ങാണ് സിറ്റിയുടെ വിജയ ഗോള്‍ നേടിയത്. 52 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന സിറ്റി 9നെതിരേ 11 ഗോള്‍ശ്രമവും നടത്തി. 23 പോയിന്റുള്ള സിറ്റി ആറാം സ്ഥാനത്താണ്.

എവര്‍ട്ടന്‍

മറ്റൊരു സൂപ്പര്‍ പോരാട്ടത്തില്‍ ആഴ്‌സണലിനെ 2-1ന് എവര്‍ട്ടന്‍ തോല്‍പ്പിച്ചു. വാശിയേറിയ പോരാട്ടത്തില്‍ ആഴ്‌സണലിന്റെ റോബ് ഹോള്‍ഡിങ്ങിന്റെ സെല്‍ഫ് ഗോളിലാണ് എവര്‍ട്ടന്‍ സ്‌കോര്‍ബോര്‍ഡ് തുറന്നത്. 35ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി നിക്കോളാസ് പെപ്പെ ഗണ്ണേഴ്‌സിനെ ഒപ്പമെത്തിച്ചു. എന്നാല്‍ 45ാം മിനുട്ടിലെ യാറി മിനയുടെ ഗോളില്‍ എവര്‍ട്ടന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. 58 ശതമാനം പന്തടക്കത്തിലും 9നെതിരേ 13 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മുന്നിട്ട് നിന്നിട്ടും ആഴ്‌സണലിന് വിജയിക്കാനായില്ല. 26 പോയിന്റുള്ള എവര്‍ട്ടന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ 14 പോയിന്റ് മാത്രമുള്ള ആഴ്‌സണല്‍ 15ാം സ്ഥാനത്താണ്.

ബയേണ്‍ മ്യൂണിക്ക്

ബുണ്ടസ്ലീയില്‍ ബയേര്‍ ലെവര്‍ക്കൂസനെ 2-1ന് ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചു. 14ാം മിനുട്ടില്‍ പാട്രിക് ഷിക്കിന്റെ ഗോളില്‍ ആദ്യം മുന്നിലെത്തിയത് ലെവര്‍ക്കൂസനാണ്. എന്നാല്‍ 43ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയുടെ ഗോളില്‍ ബയേണ്‍ സമനില പിടിച്ചു. ഇഞ്ചുറി ടൈമില്‍ ലെവന്‍ഡോസ്‌കി തന്നെയാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്. 30 പോയിന്റുള്ള ബയേണ്‍ മ്യൂണിക്ക് പട്ടികയില്‍ തലപ്പത്താണ്.

ബാഴ്‌സലോണ

ലാലിഗയില്‍ ബാഴ്‌സലോണയെ വലന്‍സിയ 2-2- സമനിലയില്‍ തളച്ചു. ലയണല്‍ മെസ്സി പെനാല്‍റ്റി പാഴാക്കി. ഗോളി തട്ടിത്തെറിപ്പിച്ച പന്ത് പ്രതിരോധത്തില്‍ തട്ടി വീണ്ടും എത്തിയപ്പോള്‍ മെസ്സി ഹെഡ്ഡ് ചെയ്ത് വലയിലാക്കി. 52ാം മിനുട്ടില്‍ റൊണാള്‍ഡ് അറൗജോയാണ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയത്. 29ാം മിനുട്ടില്‍ മൗക്താര്‍ ഡിക്കാബ്രി,69ാം മിനുട്ടില്‍ മാക്‌സിമില്ലിയാനോ ഗോമസ് എന്നിവരാണ് വലന്‍സിയക്കായി ഗോള്‍ നേടിയത്. 21 പോയിന്റുള്ള ബാഴ്‌സ അഞ്ചാം സ്ഥാനത്താണ്.

ലയണല്‍ മെസ്സി

മത്സരത്തിലൂടെ ഒരു ക്ലബ്ബിനൊപ്പം കൂടുതല്‍ ഗോളെന്ന റെക്കോഡില്‍ പെലെയ്‌ക്കൊപ്പമെത്താന്‍ ലയണല്‍ മെസ്സിക്കായി. ഇരുവരും 643 ഗോളാണ് നേടിയത്. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനുവേണ്ടിയാണ് പെലെ 643 ഗോള്‍ നേടിയത്. പെലെയ്ക്ക് ഈ നേട്ടത്തിലെത്താന്‍ 757 മത്സരങ്ങള്‍ വേണ്ടി വന്നെങ്കില്‍ 748 മത്സരത്തില്‍ നിന്നാണ് മെസ്സിയുടെ നേട്ടം.

അത്‌ലറ്റികോ മാഡ്രിഡ്

മറ്റൊരു മത്സരത്തില്‍ എല്‍ചെയെ 3-1ന് അത്‌ലറ്റികോ മാഡ്രിഡും തകര്‍ത്തു. ലൂയിസ് സുവാരസിന്റെ (41,58) ഇരട്ട ഗോളിനൊപ്പം ഡീഗോ കോസ്റ്റയും അത്‌ലറ്റികോയ്ക്കായി വലകുലുക്കിയപ്പോള്‍ 64ാം മിനുട്ടില്‍ ലൂക്കാസ് ബോയ്‌യാണ് എല്‍ചെയുടെ ആശ്വാസ ഗോള്‍ നേടിയത്. 29 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് പട്ടികയിലെ തലപ്പത്ത്.

Story first published: Sunday, December 20, 2020, 9:27 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+