For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റെക്കോർഡ് തുകയ്ക്ക് ബ്രസീലിയൻ ഗോൾകീപ്പറെ സ്വന്തമാക്കാൻ ലിവർപൂൾ ..

By Desk

ഒരു ഗോൾകീപ്പർക്കു കിട്ടാവുന്നതിൽ വച്ച് ഏറ്റവും ഉയർന്ന തുകയ്ക്ക് ബ്രസീലിയൻ ഗോൾക്കീപ്പറായ അലിസണ്‍ ബെക്കറെ ടീമിലെത്തിക്കാൻ ലിവർപൂൾ.ഏകദേശം 67 മില്യൺ യൂറോയ്ക്കാണ് എ.എസ് റോമയിൽ നിന്ന് താരത്തെ ലിവർപൂൾ സ്വന്തമാക്കാനൊരുങ്ങുന്നത്.താരം ലിവർപൂൾ ഓഫർ ചെയ്ത തുക സമ്മതിച്ചെന്നും അഞ്ച് വർഷ കരാറിൽ ഒപ്പിട്ടെന്നും ഉള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്.

വരുന്ന വാരം തന്നെ ഈ ട്രാൻസ്ഫർ യാഥാർഥ്യമാകുമെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.അങ്ങെനെയെങ്കിൽ ക്ലബ് ഫുട്‌ബോളില്‍ ഒരു ഗോള്‍കീപ്പര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയായി ഈ ട്രാൻസ്ഫർ മാറും. പാര്‍മ്മയില്‍ നിന്ന് ബുഫൊണെ യുവന്റസ്‌ 54 മില്യൺ യൂറോയ്ക്ക് സ്വന്തമാക്കിയതാണ് ഇതിനുമുമ്പേ ഉള്ള റെക്കോർഡ് ട്രാൻസ്ഫർ.അതുപോലെ പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റെർ സിറ്റി ബ്രസീലിയൻ താരമായ എഡേഴ്സണെ ബെൻഫിക്കയിൽ നിന്ന് 40 മില്യണ്‍ യുറോയ്ക്ക് സ്വന്തമാക്കിയതാണ് ഇതിനുമുമ്പേ ഉള്ള റെക്കോർഡ് കൈമാറ്റത്തുക.

liverpool

അലിസണ്‍ ടീമിലെത്തിയാൽ ഈ സമ്മർ ട്രാൻസ്ഫെറിൽ ലിവർപൂൾ സ്വന്തമാക്കുന്ന നാലാമത്തെ താരമായിരിക്കുമത്.എ എസ് മൊണോക്കോയിൽ നിന്ന് ഫെബിന്യോ ,സ്റ്റോക്ക് സിറ്റിയിൽ നിന്ന് ഷാക്കിരി ,ലെയ്‌പ്‌സിഗിൽ നിന്ന് നബി കെയ്‌റ്റ എന്നിവരെ നേരത്തെ ലിവർപൂൾ ടീമിലെത്തിച്ചിരുന്നു.ബ്രസീലിനുവേണ്ടി റഷ്യൻ ലോകകപ്പിൽ ഗോൾവലകാത്ത അലിസണ്‍ കഴിഞ്ഞ സീസണിൽ റോമയ്ക്കായി 49 മത്സരങ്ങൾ കളിച്ചു.

alison
Story first published: Thursday, July 19, 2018, 15:16 [IST]
Other articles published on Jul 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+