For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റൊണാള്‍ഡോ യുവന്റസിലേക്ക്? ഡിബാലയെ റാഞ്ചാന്‍ ലിവര്‍പൂള്‍

By Desk

എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കുന്നതാണ് റൊണാൾഡോയുടെ യുവന്റസിലേക്കുള്ള കൂടുമാറ്റം.ഈ ട്രാൻസ്ഫർ യാഥാര്‍ത്യമായാല്‍ യുവന്റസിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ പൗളോ ഡിബാലയുടെ കൂടുമാറ്റത്തിന് കൂടി ലോകം സാക്ഷ്യം വഹിക്കും.

ഇറ്റാലിൻ ചാമ്പ്യന്മാരായ യുവന്റസ്‌ റയൽ മാഡ്രിഡ് സൂപ്പർ താരമായ റൊണാൾഡോയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന.ഒരുപക്ഷെ യുവന്റസ്‌ റൊണാൾഡോയെ 88 മില്യൺ യൂറോയ്ക്ക് ടീമിലെത്തിക്കാൻ ശ്രമിച്ചാൽ ഒരു സൂപ്പർ താരത്തിന്റെ വരവോടെ മറ്റൊരു സൂപ്പർ താരം പടിയിറങ്ങുന്നതായിരിക്കും കാഴ്ച്ച.ഡിബാലയ്ക്കായി നേരത്തെ തന്നെ ലിവർപൂൾ ശ്രമങ്ങൾ നടത്തിരുന്നു.റൊണാൾഡോ ട്രാൻസ്ഫർ അഭ്യുഹങ്ങൾ പരന്നതോടെ ഇറ്റാലിയൻ ഏജന്റായ ഗുസ്താവോ മസ്‌കാർഡിയുമായും ലിവർപൂൾ കരാറിനുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു.

cristianoronaldo

ഇത്രയും വമ്പൻ തുകയ്ക്ക് റൊണാൾഡോയെ ടീമിലെത്തിക്കുന്നതോടെ ബജറ്റ് അലോക്കേഷൻ പ്രശ്നങ്ങൾ ടീമിനെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ട്രാൻസ്ഫർ മാർക്കറ്റിൽ വിലപിടിപ്പുള്ള മറ്റൊരു താരത്തെ യുവന്റസിന് വിൽക്കേണ്ടിവരും.അതുകൊണ്ടുതന്നെയാണ് ലിവർപൂൾ നേരത്തെ തന്നെ താരത്തിനായുള്ള ചർച്ചകൾ ആരംഭിച്ചതും. അതുപോലെതന്നെ റൊണാൾഡോ ടീമിലെത്തിയാൽ മിക്കവാറും അവസങ്ങൾ നഷ്ടപ്പെടുക ഡിബാലയ്ക്കായിരിക്കും കാരണം റൊണാൾഡോയും ഡിബാലയും കളിക്കാൻ ഇഷ്ടപ്പെടുന്നത് ഒരേ പൊസിഷനിലാണ്.അതുപോലെ യുവന്റസിൽ ഏറ്റവും കൂടുതൽ വേതനം കൈപറ്റുന്നവരിൽ മുമ്പനാണ് ഡിബാല ,ഈ വമ്പൻ തുകയ്ക്ക് റൊണാൾഡോ ടീമിലെത്തുന്നതോടെ മറ്റുള്ള താരങ്ങളുടെ വേതനത്തിലും വ്യത്യാസം വരും. എന്തായാലും റൊണാൾഡോ ട്രാൻസ്ഫെറിൽ കൂടുതൽ സന്തോഷിക്കുക ലിവർപൂൾ ആരാധകരായിരിക്കും.

Story first published: Friday, July 6, 2018, 16:11 [IST]
Other articles published on Jul 6, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+