Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജപ്പാനീസ് താരത്തെ ടീമിലെത്തിക്കാനൊരുങ്ങി ലിവര്‍പൂള്‍; കൈമാറ്റം ജനുവരിയില്‍

ലണ്ടന്‍: റെഡ്ബുള്‍ സാള്‍സ്‌ബെര്‍ഗിന്റെ ജപ്പാനീസ് വിങറെ സ്വന്തമാക്കാനൊരുങ്ങി ലിവര്‍പൂള്‍. ചാമ്പ്യന്‍സ് ലീഗില്‍ പഴുതടച്ച് മുന്നോട്ടുപോകാന്‍ മികച്ചൊരു വിങറെ ലിവര്‍പൂള്‍ തിരയുന്നുണ്ടായിരുന്നു. 24കാരനായ ജപ്പാനീസ് താരം താക്കുമി മിനാമിനോയെ ടീമിലെത്തിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ലിവര്‍പൂളുള്ളത്. ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ താരം ലിവര്‍പൂളിലെത്തുമെന്നാണ് വിവരം.

20 ദശലക്ഷം യൂറോയ്ക്കാണ് താരം എത്തുകയെന്നാണ് വിവരം. മിനാമിനോയുടെ കൂടുമാറ്റം സോള്‍സ്ബര്‍ഗ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ഫ്രൂന്‍ഡ് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ലിവര്‍പൂളുമായി ചര്‍ച്ചനടത്തിയെന്നും. ഉടന്‍ അന്തിമ തീരുമാനത്തിലെത്തുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സാള്‍സ്‌ബെര്‍ഗിനായി നടത്തിയ ഗംഭീര പ്രകടനമാണ് താരത്തിന് ലിവര്‍പൂളിലേക്കുള്ള വഴിതുറന്നത്. ഈ സീസണില്‍ 11 ഗോളും 22അസിസ്റ്റും ഇതിനോടകം താരം നേടിക്കഴിഞ്ഞു.

takumi-minamino

ചാമ്പ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ രണ്ട് ഗോളും നാല് അസിസ്റ്റുമാണ് താരം നേടിയത്. 2015ല്‍ സാള്‍സ്‌ബെര്‍ഗിലെത്തിയ മിനാമിനോ 129 മത്സരത്തില്‍ നിന്ന് 41 ഗോളാണ് ക്ലബ്ബിനായി നേടിയത്. ജപ്പാനീസ് ദേശീയ ടീമിനുവേണ്ടി 22 മത്സരത്തില്‍ നിന്ന് 11 ഗോളും താരം നേടി. അതേ സമയം ലിവര്‍പൂളിന്റെ നീക്കം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കടുത്ത തിരിച്ചടിയാവും. ജനുവരിയില്‍ മിനാമിനോയെ ടീമിലെത്തിക്കാന്‍ യുണൈറ്റഡ് ഊര്‍ജിത ശ്രമം നടത്തുന്നതിനിടെയാണ് ലിവര്‍പൂളിന്റെ അപ്രതീക്ഷിത നീക്കം.

Story first published: Friday, December 13, 2019, 8:41 [IST]
Other articles published on Dec 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+