വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂള്‍ വിറച്ചു, പിന്നെ ജയിച്ചു; കോപ്പ ഡെല്‍ റെ യില്‍ അത്‌ലറ്റിക്കോ വീണു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. വോള്‍വസിനെതിരെ 2-1 എന്ന നിലയിലാണ് കിരീടക്കുതിപ്പ് നടത്തുന്ന ലിവര്‍പൂള്‍ ജയിച്ചുകയറിയത്. സമനിലയിലേക്ക് നീങ്ങിയേക്കുമെന്ന് കരുതിയ മത്സരത്തില്‍ ഫിര്‍മിനോയുടെ ഗോള്‍ ലിവര്‍പൂളിന് നിര്‍ണായകമായി. ജയത്തോടെ ലീഗില്‍ 23 കളികളില്‍നിന്നും 67 പോയന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെ നില മെച്ചെപ്പെടുത്തി. 24 കളികളില്‍നിന്നും 51 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്താണ്.

വോള്‍വസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ലീഡെടുത്തിരുന്നു. ജോര്‍ദന്‍ ഹെന്‍ഡേഴ്‌സണാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍, 51-ാം മിനിറ്റില്‍ ജിമിനെസ് റോഡ്രിഗസ് ഗോള്‍ തിരിച്ചടിച്ചതോടെ ലിവര്‍പൂള്‍ സമ്മര്‍ദ്ദത്തിലായി. തുടര്‍വിജയങ്ങളുടെ റെക്കോര്‍ഡിന് വോള്‍വസ് കടിഞ്ഞാണിടുമെന്ന് കരുതിയപ്പോള്‍ 84-ാം ഫിര്‍മിനോ രക്ഷകനാവുകയായിരുന്നു.

30 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനം; യുണൈറ്റഡില്‍ നിന്ന് സോള്‍ഷെയര്‍ പുറത്തേക്ക്30 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനം; യുണൈറ്റഡില്‍ നിന്ന് സോള്‍ഷെയര്‍ പുറത്തേക്ക്

liverpoolvswolves

സ്പാനിഷ് കോപ്പ ഡെല്‍ റെയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. കള്‍ച്ചറല്‍ ലിയോണിസയാണ് 2-1ന് അത്‌ലറ്റിക്കോയെ അട്ടിമറിച്ചത്. മറ്റു മത്സരഫലങ്ങള്‍, മിറാന്‍ഡെസ് 2-1 സെല്‍റ്റ വിഗോ, ലെഗാനെസ് 1-0 ഇബ്രോ, ബദായോസ് 3-1 ഐബര്‍. റയോ വല്ലാക്കാനോ, റയല്‍ ബെറ്റിസ് മത്സരം രണ്ട് ഗോള്‍വീതം നേടി സമനിലയിലായതിനെ തുടര്‍ന്ന് ഷൂട്ടൗട്ടില്‍ വല്ലെക്കാനോ ജയിച്ചുകയറി. 4-2നായിരുന്നു ജയം.

Story first published: Friday, January 24, 2020, 9:24 [IST]
Other articles published on Jan 24, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X