വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂള്‍ താരം മുഹമ്മദ് സലയ്‌ക്കെതിരെ ക്ലബ്ബ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും തൊട്ടുപിറകിലായി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ മുഹമ്മദ് സലയ്‌ക്കെതിരെ സ്വന്തം ക്ലബ്ബായ ലിവര്‍പൂള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് ക്ലബ്ബ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ടിന്റു ലൂക്ക ഏഷ്യന്‍ ഗെയിംസിനില്ല; ട്രയല്‍സില്‍ നിന്നും പിന്മാറി; കാരണം?ടിന്റു ലൂക്ക ഏഷ്യന്‍ ഗെയിംസിനില്ല; ട്രയല്‍സില്‍ നിന്നും പിന്മാറി; കാരണം?

സല കാറില്‍വെച്ച് മൊബൈല്‍ ഉപയോഗിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളിലും മറ്റും വൈറലായിരുന്നു. യാത്രാമധ്യേ റോഡില്‍വെച്ച് കുട്ടികള്‍ കാറിന് ചുറ്റും കൂടുന്നതും സല ഇരു കൈകള്‍കൊണ്ടും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും വീഡിയോയില്‍ കാണാം. ട്രെയിനിങ്ങിനുശേഷം താരം മടങ്ങവെയാണ് സംഭവമെന്നാണ് സൂചന.

salah

ബ്രിട്ടീഷ് ഡ്രൈവിങ് നിയമപ്രകാരം ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. യാത്രയ്ക്കിടെ ലൈറ്റോടുകൂടി കാര്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴും സിഗ്നല്‍ കാത്ത് കിടക്കുമ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. നിയമവിരുദ്ധമായ പ്രവര്‍ത്തി നടത്തിയെന്ന് വ്യക്തമായതോടെയാണ് ലിവര്‍പൂള്‍ പോലീസിനെ സമീപിച്ചത്.

മെഴ്‌സിസൈഡ് പോലീസില്‍ ലിവര്‍പൂള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. സലയുമായി സംസാരിച്ചശേഷമാണ് ക്ലബ്ബ് പോലീസിനെ സമീപിച്ചത്. പരാതി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. കുറ്റക്കാരനെന്ന് കണ്ടാല്‍ താരത്തിന് 200 പൗണ്ട് പിഴചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ കൂടുതല്‍ ശിക്ഷ നല്‍കുകയും ചെയ്യും.

Story first published: Tuesday, August 14, 2018, 12:16 [IST]
Other articles published on Aug 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X