ഷാഖിരിക്കു പിന്നാലെ ലിവർപൂൾ... വമ്പൻ ഓഫറുമായി ലാസിയോയും
സ്വിറ്റസർലണ്ടിന്റെ മിന്നും താരമായ ഷെർദാൻ ഷാഖിരിയെ ആൻഫീൽഡിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിൽ ലിവർപൂൾ,റഷ്യൻ ലോകകപ്പിലെ താരത്തിന്റെ തകർപ്പൻ പ്രകടനമാണ് സ്റ്റോക്ക് സിറ്റി താരമായ ഷാഖിരിയുടെ താരവില ഉയർത്തിയത്.ലിവർപൂൾ കൂടാതെ ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയും താരത്തിനായി വലയെറിയുന്നുണ്ട്.കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലെ സ്റ്റോക്ക് സിറ്റിയുടെ മോശം പ്രകടനം കാരണം അവർ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ലീഗിലേക്ക് പിന്തള്ളപ്പെട്ടിരുന്നു.
അതിനുപിന്നാലെ ക്ലബ്ബ് വിടുമെന്ന കാര്യം ഷാഖിരി വെളിപ്പെടുത്തിരുന്നു.എന്നാൽ തനിക്ക് പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും മികച്ച ഇംഗ്ലീഷ് ക്ലബ്ബുകളിൽ നിന്ന് വിളിവന്നാൽ തീച്ചയായും പോകുമെന്നും ഷാഖിരി പറഞ്ഞിരുന്നു.താരത്തിനായി ലിവർപൂൾ 13 മില്യൺ യൂറോയാണ് ഓഫർ ചെയ്തിരിക്കുന്നത്

കഴിഞ്ഞ സീസണിൽ സ്റ്റോക്ക് സിറ്റിക്കുവേണ്ടി ഒറ്റയാൾ പോരാട്ടമാണ് ഷാഖിരി കാഴ്ചവച്ചത്.എന്നാൽ ലീഗിന്റെ തുടക്കത്തിൽ മത്സരങ്ങൾ ജയിച്ചുകയറിയ സ്റ്റോക്ക് സിറ്റിക്ക് ലീഗിന്റെ പകുതിയോടെ താളം നഷ്ടപ്പെടുകയായിരുന്നു.കൂടാതെ ഷാഖിരിയെ പോലെ വേഗമുള്ള താരത്തിന് സപ്പോർട്ടുനൽകാൻ തക്ക കളിക്കാരനും സ്റ്റോക്ക് സിറ്റിക്ക് ഇല്ലായിരുന്നു.എന്നാൽ റഷ്യയിലെത്തിയതോടെ കഥമാറി ഷാഖിരിക്കു കൂട്ടായി ആഴ്‌സണൽ താരം ഗ്രൈന്റ സാക്കയും ഉദിനെസ് താരമായ വാലോൺ ബെഹ്‌റാമിയും കൂടെ ചേർന്നതോടെ തകർപ്പൻ മുന്നേറ്റങ്ങളാണ് ഷാഖിരി കാഴ്ചവച്ചത്.സെർബിയക്കെതിരെ മിന്നും പ്രകടനത്തോടെ ഷാഖിരി സ്വിസ്സ് ടീമിനെ പ്രീ ക്വാട്ടറിൽ എത്തിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications