വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂളിന്റെ വിജയക്കുതിപ്പിന് കുരുക്കിട്ട് യുണൈറ്റഡ്; ഇന്റര്‍ മിലാന് മിന്നുന്ന ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇത്തവണ തുടര്‍ച്ചയായ എട്ടു ജയങ്ങളുമായി കുതിക്കുകയായിരുന്ന ലിവര്‍പൂളിന് കുരുക്കിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ 36-ാം മിനിറ്റിലെ ഗോളില്‍ മുന്നില്‍ കടന്ന യുണൈറ്റഡിനെ 85-ാം മിനിറ്റില്‍ ആദം ലല്ലാനയുടെ ഗോളില്‍ ലിവര്‍പൂള്‍ സമനിലയില്‍ പിടിക്കുകയായിരുന്നു. മത്സരത്തില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചത് ലിവര്‍പൂള്‍ ആയിരുന്നെങ്കിലും ജയം അകന്നുനിന്നു. പ്രത്യാക്രമണങ്ങള്‍കൊണ്ട് ലിവര്‍പൂള്‍ പ്രതിരോധം വിറപ്പിക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞത് നേട്ടമായി.

liverpool

ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്‍ 4-3ന് സസ്സോളോയെ തോല്‍പ്പിച്ചു. റൊമേലു ലുക്കാക്കു(38, 45)വിന്റെയും ലൗട്ടാരോ മാര്‍ട്ടിനെസിന്റേയും(2, 71) ഇരട്ടഗോളാണ് ഇന്റര്‍മിലാന് ജയം സമ്മാനിച്ചത്. ബെറാര്‍ഡി(16), ഡ്യുറിസിക്ക്(74), ബോഗ(80) എന്നിവര്‍ സസ്സോളോയ്ക്കുവേണ്ടിയും വലകുലുക്കി. അതേസമയം, റോമയും സാംപ്‌ഡോറിയയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മിലാന്‍ ലീസിനെതിരെ 2-2 എന്ന നിലയിലും കുടുങ്ങി. പാര്‍മ 5-1ന് ജെനോവയെ തോല്‍പ്പിച്ചു. ഉദിനെസ് ടൊറിനോയേയും (1-0), കാഗ്ലിയാരി 2-0ത്തിന് സ്പാലിനേയും തകര്‍ത്തു.

ഐഎസ്എല്‍: ജയിച്ചു 'തുടങ്ങി' ബ്ലാസ്റ്റേഴ്‌സ്, കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ചുഐഎസ്എല്‍: ജയിച്ചു 'തുടങ്ങി' ബ്ലാസ്റ്റേഴ്‌സ്, കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ചു

സ്പാനിഷ് ലാ ലീഗയില്‍ സെവിയ്യ ജയം കണ്ടെത്തി. ലവാന്റെയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. അത്‌ലറ്റിക് ക്ലബ്ബ് റയല്‍ വല്ലാഡോളിഡ് മത്സരം ഓരോ ഗോള്‍വീതം നേടി സമനിലയില്‍ കലാശിച്ചു. ആല്‍വെസ് 2-0ത്തിന് സെല്‍റ്റ ഡി വിഗോയേയും റയല്‍ സോസെഡാഡ് 3-1ന് റയല്‍ ബെറ്റിസിനേയും വിയ്യാറയല്‍ 1-0 എസ്പാനിയോളിനേയും തോല്‍പ്പിച്ചു. ഫ്രഞ്ച് ലീഗില്‍ മൊണാക്കോ 3-2ന് റെന്നെസിനെ തോല്‍പ്പിച്ചു. മാര്‍സെല്ലി 2-0ത്തിന് സ്ട്രാസ്ബര്‍ഗിനേയും കീഴ്‌പ്പെടുത്തി.

Story first published: Monday, October 21, 2019, 9:38 [IST]
Other articles published on Oct 21, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X