Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലെസ്റ്റര്‍ സിറ്റി താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ.. ചർച്ചകൾ ശക്തമാക്കി ലിവർപൂൾ

ലെസ്റ്റര്‍ സിറ്റിയുടെ നൈജീരിയൻ സൂപ്പർ മിഡ്‌ഫീൽഡർ വിൽഫ്രഡ് എന്‍ഡിഡിയെ നോട്ടമിട്ട് വമ്പൻ ക്ലബ്ബുകൾ.താരത്തിനായി പ്രമുഖ ക്ലബ്ബുകളായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേരത്തെതന്നെ രംഗത്തുണ്ടായിരുന്നു.എന്നാൽ ഒരു മികച്ച മധ്യനിര താരത്തെ ആവശ്യമുള്ള ലിവർപൂൾ കൂടെ താരത്തിനായി രംഗത്തെത്തിയതോടെ ചർച്ചകൾ കനക്കുകയാണ്.പുറത്തുവരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം താരത്തിനായി ഏറ്റവും കൂടതൽ താൽപ്പര്യം കാണിക്കുന്നത് ലിവർപൂളാണ്.


ഫ്രഞ്ച് താരം നഗോളോ കാന്റെയെ ചെൽസി റാഞ്ചിയപ്പോൾ ആ വിടവ് നികത്താനാണ് ലെസ്റ്റര്‍ സിറ്റി ഈ നൈജീരിയൻ താരത്തെ ടീമിലെത്തിച്ചത്.ടീമിലെത്തിയതുമുതൽ തീപ്പൊരി പ്രകടനമാണ് താരം നടത്തുന്നത്.കഴിഞ്ഞ ലെസ്റ്റര്‍ സിറ്റി സൗത്താംപ്റ്റൻ മത്സരത്തിൽ ആറ് ടാക്കളുകളാണ് താരം നടത്തിയത്.ഈ സീസൺ ഒട്ടാകെ ഏറ്റവും കൂടുതൽ (135) ടാക്കളുകൾ നടത്തിയ താരമാണ് വിൽഫ്രഡ് എന്‍ഡിഡി.

liverpool

2015 ൽ ബെൽജിയം ക്ലബ്ബായ ജെങ്കിന്റെ സീനിയർ ടീമിലെ അരങ്ങേറ്റം കുറിച്ച എന്‍ഡിഡി.ജെങ്കിനുവേണ്ടി 61 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും നേടിട്ടുണ്ട്.ആ സീസണിൽ ബ്രൂഗ ക്ലബ്ബിനെതിരെ എന്‍ഡിഡി നേടിയ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോൾ ബെൽജിയം ലീഗിലെ ഏറ്റവും നല്ല ഗോളുകളിലൊന്നായിമാറി.ഇതുവരെ ലെസ്റ്റര്‍ സിറ്റിക്കുവേണ്ടി 49 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ ഇരുപത്തിയൊന്നുകാരൻ രണ്ട് ഗോളും ടീമിനായി നേടിട്ടുണ്ട്. ഈ സീസണിൽ പ്രീമിയർ ലീഗിന്റെ മികച്ച 30 കളിക്കാരിലൊരാളാണ് എന്‍ഡിഡി.

Story first published: Saturday, April 21, 2018, 10:54 [IST]
Other articles published on Apr 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+