വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലീഗ് കപ്പ്: ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും കുതിക്കുന്നു, ചെമ്പടയുടെ അടുത്ത എതിരാളി ഗണ്ണേഴ്‌സ്

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ നാലാം റൗണ്ടില്‍ പ്രവേശിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും. നിലവിലെ പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ ലിന്‍കോളിനെ 7-2നാണ് നാണംകെടുത്തിയത്. സൂപ്പര്‍ താരങ്ങളായ സാദിയോ മാനെ, മുഹമ്മദ് സലാഹ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരില്ലാതെ ഇറങ്ങിയിട്ടും വമ്പന്‍ ജയം ലിവര്‍പൂള്‍ നേടുകയായിരുന്നു. ഒമ്പതാം മിനുട്ടില്‍ ലിവര്‍പൂള്‍ അക്കൗണ്ട് തുറന്നു. 9 മിനുട്ടിനുള്ളില്‍ മിനാമിനോ ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി.

32ാം മിനുട്ടില്‍ ഒറീഗിയുടെ അസിസ്റ്റില്‍ ജോണിസ് വലകുലുക്കിയപ്പോള്‍ 36ാം മിനുട്ടില്‍ ഇലിയോട്ടിന്റെ അസിസ്റ്റിലാണ് ജോണിസ് ലക്ഷ്യം കണ്ടത്. ആദ്യ പകുതി പിരിയുമ്പോള്‍ എതിരില്ലാത്ത നാല് ഗോളിന്റെ ലീഡ് ലിവര്‍പൂളിനുണ്ടായിരുന്നു. രണ്ടാം പകുതിയുടെ തുടക്കം തന്നെ മിനാമിനോ വീണ്ടും വലകുലുക്കി. 60ാം മിനുട്ടില്‍ ലിന്‍കോളിന്‍ ടായോ എഡുനിന്റെ അസിസ്റ്റില്‍ വലകുലുക്കിയപ്പോള്‍ 65ാം മിനുട്ടില്‍ മാര്‍ക്കോ ഗുജിക്കിലൂടെ ലിവര്‍പൂള്‍ ആറാം ഗോള്‍ അക്കൗണ്ടിലാക്കി.

liverpoolvslincolncity

66ാം മിനുട്ടില്‍ ലെവിസ് മോന്‍ഡ്‌സമ ലിന്‍കോളിന് രണ്ടാം ഗോള്‍ സമ്മാനിച്ചപ്പോള്‍ 89ാം മിനുട്ടില്‍ ഡീഗോ ഒറീഗിയാണ് ലിവര്‍പൂളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. 72 ശതമാനം പന്തടക്കിവെച്ച് 13നെതിരേ 23 തവണയാണ് ലിവര്‍പൂള്‍ ഗോള്‍ശ്രമം നടത്തിയത്. നാലാം റൗണ്ടില്‍ ആഴ്‌സണലാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. മൂന്നാം റൗണ്ടില്‍ കരുത്തരായ ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയാണ് ഗണ്ണേഴ്‌സ് നാലാം റൗണ്ടില്‍ പ്രവേശിച്ചത്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ലീഗ് കപ്പ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും നാലാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ബോണ്‍മൗത്തിനെ 2-1ന് തകര്‍ത്താണ് സിറ്റിയുടെ കുതിപ്പ്. സൂപ്പര്‍ താരങ്ങളില്ലാതെ രണ്ടാം നിര ടീമുമായി ഇറങ്ങിയ സിറ്റി 18ാം മിനുട്ടില്‍ സ്‌കോര്‍ബോര്‍ഡ് തുറന്നു. ഫോഡന്റെ അസിസ്റ്റില്‍ ലിയാം ഡിലാപാണ് വലകുലുക്കിയത്. എന്നാല്‍ നാല് മിനുട്ടുനുള്ളില്‍ വലകുലുക്കി ബോണ്‍മൗത്ത് കരുത്തുകാട്ടി. സാം സറിഡ്ജാണ് ബോണ്‍മൗത്തിനായി വലകുലുക്കിയത്.

manchestercityvsbournemouth

രണ്ടാം പകുതിയില്‍ സ്റ്റെര്‍ലിങ്ങിനെയും ഡിബ്രൂയിനെയും സിറ്റി കളത്തിലിറക്കി. 75ാം മിനുട്ടില്‍ ഫില്‍ ഫോഡന്റെ ഗോളില്‍ ലീഡെടുത്ത സിറ്റി 2-1ന്റെ ജയം പിടിച്ചെടുക്കുകയായിരുന്നു. നാലാം റൗണ്ടില്‍ ബേണ്‍ലിയാണ് സിറ്റിയുടെ എതിരാളികള്‍. നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രൈറ്റണെയും എവര്‍ട്ടന്‍ വെസ്റ്റ്ഹാമിനെയും നേരിടും. ചെല്‍സിയുടെ എതിരാളികളെ ഇന്നറിയാം.

Story first published: Friday, September 25, 2020, 12:12 [IST]
Other articles published on Sep 25, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X