വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

EPL: സിറ്റിയെ വീഴ്ത്തി ചെല്‍സി, ലിവര്‍പൂള്‍ ഇനി ചാംപ്യന്‍സ്, 30 വര്‍ഷത്തെ കാത്തിരിപ്പ് തീര്‍ന്നു

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനു വേണ്ടിയുള്ള ലിവര്‍പൂളിന്റെ 30 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമം. പ്രീമിയര്‍ യുഗത്തില്‍ ഇതാദ്യമായി ലിവര്‍പൂള്‍ കിരീടത്തിന് അവകാശികളായി. പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരും കഴിഞ്ഞ സീസണിലെ ജേതാക്കളുമായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കഴിഞ്ഞ മല്‍സരത്തിലേറ്റ തോല്‍വിയാണ് ലിവര്‍പൂളിന്റെ കിരീടമുറപ്പാക്കിയത്. ചെല്‍സിയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു സിറ്റി പരാജയപ്പെടുകയായിരുന്നു. ഇതോടെ ഏഴു റൗണ്ടുകള്‍ ബാക്കി നില്‍ക്കെ ലിവര്‍പൂള്‍ ചാംപ്യന്‍പട്ടം ഉറപ്പിക്കുകയും ചെയ്തു.

Liverpool crowned Premier League champions For The 1st Time Since 1990 | Oneindia Malayalam
1

സിറ്റിയേക്കാള്‍ 23 പോയിന്റ് മുന്നിലുള്ള ലിവര്‍പൂളിന്റെ കിരീടധാരണം നേരത്തേ തന്നെ ഉറപ്പായിരുന്നു. സിറ്റിക്കു നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ചെല്‍സിക്കെതിരേ ജയം അനിവാര്യമായിരുന്നു. എന്നാല്‍ ചെല്‍സിയോട് അവരുടെ മൈതാനത്ത് സിറ്റി തലകുനിച്ചതോടെ ലിവര്‍പൂള്‍ അര്‍ഹിച്ച കിരീടം പിടിച്ചെടുക്കുകയും ചെയ്തു.

ക്രിസ്റ്റ്യന്‍ പുലിസിച്ച് (36ാം മിനിറ്റ്), വില്ല്യംന്‍ (78) എന്നിവരുടെ ഗോളുകളാണ് സിറ്റിക്കെതിരേ് ചെല്‍സിക്കു ജയം സമ്മാനിച്ചത്. സിറ്റിയുടെ ഗോള്‍ 55ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയ്‌നയുടെ വകയായിരുന്നു. 77ാം മിനിറ്റില്‍ ഫെര്‍ണാണ്‍ഡീഞ്ഞോ നേരിട്ട് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് തോല്‍വിക്കൊപ്പം സിറ്റിക്കു മറ്റൊരു നാണക്കേടായി മാറി.

2

1990ലാണ് ലിവര്‍പൂള്‍ അവസാനമായി ഇംഗ്ലീഷ് ഫുട്‌ബോളിലെ ജേതാക്കളായത്. ഇത്തവണ കിരീടം നേടിയതോടെ പുതിയൊരു റെക്കോര്‍ഡും ലിവര്‍പൂള്‍ തങ്ങളുടെ പേരില്‍ കുറിച്ചു. ഏറ്റവും വേഗത്തില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ടീമെന്ന നേട്ടത്തിനാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ കുട്ടികള്‍ അവകാശികളായത്. സീസണില്‍ ഇനിയും ഏഴു കളികള്‍ നടക്കാനിരിക്കെയാണ് ലിവര്‍പൂള്‍ ഒന്നംസ്ഥാനമുറപ്പിച്ചത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമും ഏഴു റൗണ്ടുകള്‍ ബാക്കിനില്‍ക്കെ ചാംപ്യന്‍മാരായിട്ടില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും പങ്കിട്ട റെക്കോര്‍ഡാണ് ലിവര്‍പൂള്‍ പഴങ്കഥയാക്കിയത്. 2000-01ല്‍ യുനൈറ്റഡും 2017-18ല്‍ സിറ്റിയും അഞ്ചു റൗണ്ടുകള്‍ ബാക്കി നില്‍ക്കെ ചാംപ്യന്‍മാരായതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.

IPL: ഗെയ്‌ലിനെ എങ്ങനെ പൂട്ടാം? ധോണിയുടെ ഉപദേശം തേടി, മറുപടി വെളിപ്പെടുത്തി നദീംIPL: ഗെയ്‌ലിനെ എങ്ങനെ പൂട്ടാം? ധോണിയുടെ ഉപദേശം തേടി, മറുപടി വെളിപ്പെടുത്തി നദീം

ഇന്ത്യയുടെ അപരാജിത ക്യാപ്റ്റന്‍മാര്‍- നായകനായി ഏകദിനത്തില്‍ ഒരു തോല്‍വി പോലുമില്ല!ഇന്ത്യയുടെ അപരാജിത ക്യാപ്റ്റന്‍മാര്‍- നായകനായി ഏകദിനത്തില്‍ ഒരു തോല്‍വി പോലുമില്ല!

4

ബുധനാഴ്ച നടന്ന ലീഗ് മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ 4-0ന് തകര്‍ത്തുവിട്ടപ്പോള്‍ തന്നെ ലിവര്‍പൂള്‍ കിരീടത്തില്‍ കൈവച്ചിരുന്നു. ഒടുവില്‍ മുഖ്യ എതിരാളികളായ സിറ്റി ചെല്‍സിക്കു മുന്നില്‍ കീഴടങ്ങിയതോടെ കൂടുതല്‍ കാത്തുനില്‍ക്കാതെ ലിവര്‍പൂള്‍ കിരീടം കരസ്ഥമാക്കുകയും ചെയ്തു. പ്രീമിയര്‍ ലീഗില്‍ ജേതാക്കളാവുന്ന ടീമിന്റെ ഏറ്റവും മികച്ച ലീഡ് കൂടിയാണ് ഇത്തവണ ലിവര്‍പൂളിന്റെ (23 പോയിന്റ്) പേരിലുള്ളത്. ഇനി ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും 15 പോയിന്റ് കൂടി നേടിയാല്‍ ലീഗിന്റെ ഒരു സീസണില്‍ ഏറ്റവുമധികം പോയിന്റ് നേടിയ ടീമെന്നറെക്കോര്‍ഡ് ലിവര്‍പൂൡനു സ്വന്തമാവും. മാത്രമല്ല ഹോംഗ്രൗണ്ടില്‍ ഒരു സീസണില്‍ കളിച്ച എല്ലാ മല്‍സരങ്ങളും ജയിച്ച ടീമെന്ന റെക്കോര്‍ഡും റെഡ്‌സിനെ കാത്തിരിക്കുന്നുണ്ട്.

3

സീസണിന്റെ തുടക്കം മുതല്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ലിവര്‍പൂള്‍ കാഴ്ചവച്ചത്. ആദ്യത്തെ എട്ടു മല്‍സരങ്ങളിലും ജയിച്ച അവര്‍ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്നു എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒക്ടോബറില്‍ സിറ്റിയാണ് ലിവര്‍പൂളിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ചത്. അന്ന് മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്ന 18 മല്‍സരങ്ങളിലും ലിവര്‍പൂള്‍ വെന്നിക്കൊടി നാട്ടി. നവംബറില്‍ സിറ്റിക്കെതിരായ 3-1ന്റെ ജയവും ഇതില്‍പ്പെടുന്നു. ജനുവരി 29ന് വെസ്റ്റ്ഹാമിനെ 2-0നു തോല്‍പ്പിച്ചതോടെ ലീഗില്‍ ഒരു സീസണില്‍ എല്ലാ ടീമുകളെയും പരാജയപ്പെടുത്തിയ ആദ്യ ക്ലബ്ബായി ലിവര്‍പൂള്‍ മാറിയിരുന്നു.

ഒരു ഘട്ടത്തില്‍ 2003-04 സീസണില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയ ആഴ്‌സനലിന്റെ റെക്കോര്‍ഡിനൊപ്പം ലിവര്‍പൂള്‍ എത്തുമെന്ന് ഏവരും കരുതിയിരുന്നു. എന്നാല്‍ വാട്‌ഫോര്‍ഡിനോടേറ്റ 0-3ന്റെ ഞെട്ടിക്കുന്ന തോല്‍വിയോടെ ഈ പ്രതീക്ഷ അവസാനിക്കുകയും ചെയ്തു. ഈ സീസണില്‍ റെഡ്‌സിനു നേരിട്ട ഏക പരാജയവും ഇതു തന്നെയാണ്.

Story first published: Friday, June 26, 2020, 9:06 [IST]
Other articles published on Jun 26, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X