വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊറോണ വൈറസ് ചോദ്യത്തിന് മറുപടി നല്‍കി യര്‍ഗന്‍ ക്ലോപ്പ് — നിറകയ്യടി

കാല്‍പ്പന്തു ലോകത്ത് ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിന് വലിയ സ്വീകാര്യതയുണ്ട്. കാരണം ചിന്തിക്കുന്നുണ്ടോ? ഒന്നാമത്തെ കാര്യം അദ്ദേഹം മികച്ച മാനേജറാണ്. ഇതില്‍ എതിരഭിപ്രായമില്ല. രണ്ടാമത്തെ കാര്യം വാക്കിലും പെരുമാറ്റത്തിലും അദ്ദേഹം പുലര്‍ത്തുന്ന സൂക്ഷ്മത. വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിക്കുന്ന മുഖവുമായാണ് യര്‍ഗന്‍ ക്ലോപ്പ് എന്നും പ്രത്യക്ഷപ്പെടാറ്.

മറ്റു പരിശീലകരെ പോലെ ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ക്ക് നേരെ കയര്‍ക്കുന്ന പതിവ് ഇദ്ദേഹത്തിനില്ല. ഇപ്പോള്‍ മറ്റൊരു കാരണം കൂടി യര്‍ഗന്‍ ക്ലോപ്പിനെ കുറിച്ചു പറയുമ്പോള്‍ ചൂണ്ടിക്കാട്ടാം. അറിവിന് പുറത്തുള്ള കാര്യങ്ങളെ കുറിച്ചാണ് ചോദ്യങ്ങളെങ്കില്‍ അദ്ദേഹം സത്യസന്ധമായി അറിയിക്കും, വിഷയത്തില്‍ തനിക്ക് ഗ്രാഹ്യമില്ലെന്ന്.

കൊറോണ വൈറസ് ചോദ്യത്തിന് മറുപടി നല്‍കി യര്‍ഗന്‍ ക്ലോപ്പ് — നിറകയ്യടി

കഴിഞ്ഞ ദിവസം ചെല്‍സിക്ക് എതിരെ വഴങ്ങിയ തോല്‍വിയുമായി മാധ്യമങ്ങളെ കാണാന്‍ ചെന്നതായിരുന്നു യര്‍ഗന്‍ ക്ലോപ്പ്. ഇദ്ദേഹം നേരിട്ട പ്രധാന ചോദ്യം കൊറോണ വൈറസ് വ്യാപനവും ഫുട്‌ബോള്‍ ലോകത്ത് ഉയരുന്ന ആശങ്കകളെ കുറിച്ചുമാണ്. ചോദ്യത്തിന് ക്ലോപ്പ് വിനീതമായി മറുപടി നല്‍കി, തന്റെ അഭിപ്രായത്തിന് ഇവിടെ പ്രസക്തിയില്ല.

'പ്രശസ്തരായ ആളുകള്‍ എന്തു പറയുന്നു എന്നത് പ്രധാനമല്ല. വിഷയത്തില്‍ വിദഗ്ധരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമാണ് തേടേണ്ടത്. എന്നെ പോലെയുള്ളവര്‍ പറയുന്നത് വാര്‍ത്തയാക്കുന്നതില്‍ അര്‍ത്ഥമില്ല. വിഷയത്തെ കുറിച്ച് ഗ്രാഹ്യമുള്ളവര്‍ സംസാരിക്കട്ടെ', യര്‍ഗന്‍ ക്ലോപ്പ് അറിയിച്ചു.

എന്തായാലും ലിവര്‍പൂള്‍ പരിശീലകന്റെ മറുപടി സമൂഹമാധ്യമങ്ങളില്‍ കയ്യടി വാങ്ങുകയാണ്. യര്‍ഗന്‍ ക്ലോപ്പിന് വകതിരിവുണ്ട്. ഇദ്ദേഹത്തെ പോലൊരു വ്യക്തിത്വത്തെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നു ആരാധകര്‍ ഒന്നടങ്കം പറയുന്നു. യര്‍ഗന്‍ ക്ലോപ്പ് പറഞ്ഞതിനോട് എല്ലാവര്‍ക്കും യോജിപ്പുണ്ട്. പ്രശസ്തിയുണ്ടെന്നു കരുതി അറിവില്ലാത്ത വിഷയങ്ങളില്‍ കയറി സംസാരിക്കുന്നത് തെറ്റായ രീതിയാണ്. ഇത് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കും. തെറ്റിദ്ധാരണ പടര്‍ത്തും — ട്വീറ്റുകള്‍ പറയുന്നു.

Story first published: Saturday, March 7, 2020, 17:08 [IST]
Other articles published on Mar 7, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X