വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഫ്എ കപ്പ്; സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ലിവര്‍പൂള്‍; ഫ്രാന്‍സില്‍ പിഎസ്ജി

ലണ്ടന്‍: എഫ്എ കപ്പ് നാലാം റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ജയിച്ച് ലിവര്‍പൂള്‍ അഞ്ചാം റൗണ്ടിലെത്തി. ഷ്രവ്‌സ്ബറി ടൗണിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. റിസര്‍വ് ടീമിന് അവസരം നല്‍കിയ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിന്റെ പ്രതീക്ഷ തെറ്റിയില്ല. വില്യംസിന്റെ(75) സെല്‍ഫ് ഗോളിലായിരുന്നു ലിവര്‍പൂളിന്റെ വിജയം. മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ടീമിന് കൂടുതല്‍ ഗോളുകള്‍ നേടാനാല്ല.

മറ്റു മത്സരഫലങ്ങള്‍, ഡര്‍ബി കൗണ്ടി 4-2ന് നോര്‍ത്താംപ്ടണ്‍ ടൗണിനേയും ന്യൂകാസില്‍ യുണൈറ്റഡ് 3-2ന് ഓക്‌സ്‌ഫോര്‍ഡ് യുണൈറ്റഡിനേയും തോല്‍പ്പിച്ചു. കാര്‍ഡിഫ് സിറ്റിയും ബര്‍മിങ്ഹാം സിറ്റിയും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. 2-2 എന്ന നിലയില്‍ കവെന്ററി സിറ്റിയുമായി സമനില നേടിയതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1നാണ് ബര്‍മിങ് ഹാമിന്റെ വിജയം. റീഡിങ്ങുമായി 3-3ന് സമനിലയില്‍ പിരിഞ്ഞ കാര്‍ഡിഫും 4-1ന് പെനാല്‍റ്റിയില്‍ ജയിച്ചു. അഞ്ചാം റൗണ്ടില്‍ ചെല്‍സിയാണ് ലിവര്‍പൂളിന്റെ എതിരാളി. മാര്‍ച്ച് 6ന് അഞ്ചാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും.

രഞ്ജി ട്രോഫി; കേരളത്തിനെതിരെ വിദഭയ്ക്ക് ഭേദപ്പെട്ട തുടക്കംരഞ്ജി ട്രോഫി; കേരളത്തിനെതിരെ വിദഭയ്ക്ക് ഭേദപ്പെട്ട തുടക്കം

liverpoolvsshrewsbury

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ജയം സ്വന്തമാക്കി. നാന്റെസിനെ 2-1നാണ് തോല്‍പ്പിച്ചത്. ഇക്കാര്‍ഡി(29), കെഹ്‌റര്‍(57) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടി. ലില്ലെ 1-0ത്തിന് റെന്നസിനേയും മാണാക്കോ 1-0ത്തിന് ആന്‍ഗേഴ്‌സിനേയും കീഴ്‌പ്പെടുത്തി. ലീഗില്‍ 23 കളികളില്‍നിന്നും 58 പോയന്റുമായി പിഎസ്ജി മുന്നില്‍നില്‍ക്കുമ്പോള്‍ 22 കളികളില്‍നിന്നും 43 പോയന്റുമായി മാഴ്‌സലെ രണ്ടാംസ്ഥാനത്താണ്.

Story first published: Wednesday, February 5, 2020, 9:15 [IST]
Other articles published on Feb 5, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X