വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജയവുമായി ലിവര്‍പൂള്‍, 19 പോയന്റ് ലീഡ്; ലീഗ് കപ്പില്‍ യുണൈറ്റഡ് പുറത്ത്, സിറ്റി ഫൈനലില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് 19 പോയന്റിന്റെ ലീഡ്. മറ്റു ടീമുകളേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ചിരുന്ന ലിവര്‍പൂള്‍ വെസ്റ്റ്ഹാമുമായുള്ള മത്സരത്തോടെ കളികളുടെ എണ്ണത്തില്‍ തുല്യതയിലെത്തി. വെസ്റ്റ് ഹാമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ടീം ജയിക്കുകയും ചെയ്തു. ഇതോടെ 24 കളികളില്‍ നിന്നും ലിവര്‍പൂളിന് 70 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇത്രയും കളികളില്‍നിന്നും 51 പോയന്റാണുള്ളത്.

വെസ്റ്റ് ഹാമിനെതിരെ മുഹമ്മദ് സല(35), ചേംബര്‍ലൈന്‍(52) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. വെസ്റ്റ്ഹാമിന്റെ മൈതാനത്ത് നടന്ന കളിയില്‍ തികഞ്ഞ ആധിപത്യത്തോടെ കളിച്ചെങ്കിലും കൂടുതല്‍ ഗോളാക്രമണങ്ങള്‍ നടത്താന്‍ ലിവര്‍പൂളിന് കഴിഞ്ഞില്ല. ലീഗില്‍ ഇത്തവണ ലിവര്‍പൂള്‍ കിരീടം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. 14 കളികള്‍ മാത്രമേ സീസണില്‍ അവശേഷിക്കുന്നുള്ളൂ. എട്ട് കളികള്‍ കൂടി ജയിച്ചാല്‍ ചരിത്രത്തിലാദ്യമായി ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കും.

liverpool

ഇന്ത്യന്‍ വനിതാ ഫുട്‌ബോളിന് ചരിത്ര നിമിഷം; ബാലാ ദേവി സ്‌കോട്ടിഷ് ക്ലബ്ബില്‍ഇന്ത്യന്‍ വനിതാ ഫുട്‌ബോളിന് ചരിത്ര നിമിഷം; ബാലാ ദേവി സ്‌കോട്ടിഷ് ക്ലബ്ബില്‍

ഇംഗ്ലീഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍ കടന്നു. സ്വന്തം മൈതാനത്ത് നടന്ന രണ്ടാംപാദ സെമിഫൈനലില്‍ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റെങ്കിലും ആദ്യപാദവിജയം സിറ്റിക്ക് ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി. നെമാഞ്ച മാറ്റിച്ച്(35) നേടിയ ഗോളിലായിരുന്നു യുണൈറ്റഡിന്റെ ജയം ആദ്യപാദത്തില്‍ സിറ്റി 3-1ന് ജയിച്ചിരുന്നതിനാല്‍ ഇരുപാദങ്ങളിലുമായി 3-2 എന്ന സ്‌കോറില്‍ ടീം ഫൈനലിലെത്തുകയായിരുന്നു. ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച ആസ്റ്റണ്‍വില്ലയാണ് ഫൈനലില്‍ സിറ്റിയുടെ എതിരാളി. മാര്‍ച്ച് ഒന്നാം തീയതിയാണ് ഫൈനല്‍ മത്സരം.

Story first published: Thursday, January 30, 2020, 10:34 [IST]
Other articles published on Jan 30, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X